സൂര്യ നായകനായ പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ആർ ജെ ബാലാജിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിന് കറുപ്പ് എന്നാണ് പേരിട്ടിരിക്കുന്നത്. കറുപ്പിൽ വ്യത്യസ്ത വേഷപ്പകർച്ചയിലായിരിക്കും സൂര്യ എത്തുക.
20 വർഷങ്ങൾക്ക് ശേഷം സൂര്യയും തൃഷയും ഒരുമിക്കുന്ന ചിത്രം കൂടിയാണിത്. ഇതുവരെ ചെയ്യാത്ത പുതിയ മേക്കോവറിലാണ് ഇരുവരും കറുപ്പിലെത്തുന്നത്. വർങ്ങൾക്കിപ്പുറം പ്രേക്ഷകരുടെ പ്രിയ ജോഡി ഒരുമിക്കുന്നു എന്നതാണ് ചിത്രത്തിന്റെ സവിശേഷത.
ഇന്ദ്രൻസ്, സ്വാസിക, അനഘ മായ രവി, ശിവദ, തുടങ്ങിയ മലയാളി താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സൂര്യയുടെ 45-ാമത്തെ ചിത്രമാണിത്. കഴിഞ്ഞ ഡിസംബറിന് ചിത്രീകരണം ആരംഭിച്ചിരുന്നു.
ഒരു ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന സിനിമയാണ് കറുപ്പ്. ഫാമിലി എന്റർടൈൻമെൻ്റ് സിനിമയായാണ് കറുപ്പ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്.















