ടെൽഅവീവ്: ഇറാനെതിരെ പ്രത്യാക്രമണം ശക്തമാക്കി ഇറാൻ. ഇറാന്റെ ആണവ അടിസ്ഥാനസൗകര്യങ്ങൾ ഇസ്രയേൽ പ്രതിരോധസേന ബോംബിട്ട് തകർത്തു. ഇരുരാജ്യങ്ങളും പരസ്പരം മിസൈൽ ആക്രമണം നടത്തുന്ന ദൃശ്യങ്ങൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടു. നതൻസ്, കേർമൻഷാ, ഇസ്ഫാൻ, പിറൻഷഹർ എന്നിവിടങ്ങളിലാണ് ഇസ്രയേൽ ആക്രമണം നടത്തിയത്.
ഇറാന്റെ സൈനിക- ആണവകേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ തുടർച്ചയായി ആക്രമണം നടത്തി. ഇറാനിലെ മിസൈൽ സംഭരണശാലകളും മറ്റ് അടിസ്ഥാനസൗകര്യങ്ങളും ലക്ഷ്യമിട്ട് ഐഡിഎഫ് വ്യോമാക്രമണം നടത്തി. ആക്രമണത്തിൽ 400 പേർ മരിക്കുകയും 3,000 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഇസ്രയേലിനെതിരെ ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ അടങ്ങിയ മിസൈലുകൾ പ്രയോഗിച്ചുകൊണ്ടാണ് ഇറാൻ ആക്രമിച്ചത്. ക്ലസ്റ്റർ യുദ്ധോപകരണങ്ങൾ ആദ്യമായാണ് ഇറാൻ ഉപയോഗിക്കുന്നതെന്നാണ് റിപ്പോർട്ട്. ടെൽഅവീവിൽ വിവിധയിടങ്ങളിൽ സ്ഫോടനമുണ്ടായി.
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇറാൻ-ഇറാഖ് നേതാക്കൾ അടിയന്തരയോഗം ചേർന്നു. ഇറാഖിന്റെ അഭ്യർത്ഥന പ്രകാരമായിരുന്നു യോഗം. ഇറാന് മാത്രമല്ല മുഴുവൻ രാജ്യത്തിനും ഇത് അപകടമാണെന്നും അമേരിക്കയുമായി നേരിട്ട് സംസാരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും ഇറാഖ് വിദേശകാര്യ മന്ത്രി ഫുവാദ് ഹുസൈൻ പറഞ്ഞു.















