നിലമ്പൂർ: ആക്രിക്കച്ചവടത്തിന്റെ മറവിൽ വിദേശമദ്യം കടത്തിയ സംഭവത്തിൽ ഒരാളെ പിടികൂടി. നിലമ്പൂർ തിരുവാലി ഒളികകൾ സ്വദേശിയായ ബിനോയിയെയാണ് വടകര എക്സൈസ് സംഘം പിടികൂടിയത്. മാഹിയിൽ നിന്ന് മലപ്പുറത്തേക്ക് മദ്യം കടത്തുകയായിരുന്നു ഇയാളെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
150 കുപ്പി വിദേശമദ്യമാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. കുറഞ്ഞവിലയ്‌ക്ക് മാഹിയിൽ നിന്നും എത്തിക്കുന്ന മദ്യം കൂടിയവിലയ്‌ക്ക് മലപ്പുറത്തും നിലമ്പൂരിലും വിൽക്കുകയാണ് ഇയാൾ ചെയ്യുന്നത്. നാളെ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം വരുന്നതിനാൽ മദ്യത്തിന്റെ ആവശ്യം കൂടുമെന്ന് കരുതിയാണ് ഇത്രയധികം കുപ്പികളിൽ മദ്യം കടത്തിയതെന്നാണ് ബിനോയ് എക്സൈസിന് മൊഴി നൽകിയിരിക്കുന്നത്.















