തിരുവനന്തപുരം: എഴുതാനും വായിക്കാനും അറിയാതെ, പാർട്ടി മെമ്പർഷിപ്പ് കൊണ്ട് എൽഎൽബി പാസ്സായ വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിക്ക് എബിവിപി സമരത്തിന്റെ വിഷയം അറിയണമെന്നില്ലെന്ന് എബിവിപി.
കഴിഞ്ഞ ഏപ്രിൽ 18 ന് പിഎം ശ്രീ പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സെക്രട്ടറിയുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രി നേരിട്ട് കണ്ട് നിവേദനം നൽകിയതാണ്. സ്‌കൂളുകൾ ആരംഭിച്ചിട്ടും പിഎം ശ്രീ പദ്ധതിയിൽ ഒപ്പുവെക്കാതിരുന്ന വിദ്യാഭ്യാസമന്ത്രിക്കെതിരെ എബിവിപി ശക്തമായ സമരം പ്രഖ്യാപിച്ചതാണ്. ജനാധിപത്യ രീതിയിലുള്ള സെക്രട്ടറിയേറ്റ് മാർച്ചും കരിങ്കൊടി പ്രതിഷേധങ്ങളുമൊക്കെ അതിന്റെ ഭാഗമായിരുന്നു. എബിവിപി പ്രതിഷേധങ്ങളെ ഭയന്ന് ശിവൻകുട്ടിയുടെയുള്ളിലെ പഴയ എസ്എഫ്ഐ ക്രിമിനൽ ഉണരുകയും പാർട്ടി ഗുണ്ടകളെകൊണ്ട് സമരത്തെ അടിച്ചമർത്താമെന്നാണ് വിചാരിക്കുന്നത്.
ഇന്നലെ കോഴിക്കോട് എബിവിപി പ്രതിഷേധവും കനത്തതോടെയാണ് എബിവിപി സംസ്ഥാന സെക്രട്ടറിക്കെതിരെ പാർട്ടി ഗുണ്ടകൾവിട്ട് അക്രമം അഴിച്ചുവിട്ടത്. ആക്രമണങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകും. പാർട്ടി ക്രിമിനലുകളെവിട്ട് അക്രമിച്ചാലും വിദ്യാർത്ഥി അവകാശ പോരാട്ടങ്ങളിൽ നിന്ന് ഒരടി പിന്നോട്ടില്ല. ശിവൻകുട്ടിക്കെതിരെ ശക്തമായ സമരം തുടരുമെന്നും എബിവിപി വ്യക്തമാക്കി.















