അമേരിക്ക ഇറാനിൽ നിന്നും കയ്യെടുക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബി. ഒന്നാം നമ്പർ തെമ്മാടി രാഷ്‌ട്രമാണെന്ന് യുഎസ്.
ഇറാനിൽ അമേരിക്ക നടത്തിയ ആക്രമണത്തിനെതിരെ കഴിയുന്നിടത്തെല്ലാം പ്രതിഷേധ പ്രവർത്തനം നടത്തണമെന്നും എം. എ ബേബി സമൂഹ മാദ്ധ്യമത്തിലൂടെ ആഹ്വാനം ചെയ്തിട്ടുണ്ട്.
എം. എ ബേബിയുടെ കുറിപ്പ്
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള യുഎസ് ആക്രമണത്തെ ഞങ്ങൾ അസന്ദിഗ്ധമായി അപലപിക്കുന്നു – അന്താരാഷ്‌ട്ര നിയമങ്ങളുടെ ഗുരുതരമായ ലംഘനമാണിത്. ഇറാൻ ആണവായുധങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുന്നില്ലെന്ന യുഎസ് ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചാണ് ട്രംപ് ഈ ആക്രമണത്തിന് ഉത്തരവിട്ടത്. ഇറാഖ് യുദ്ധകാലത്തെ നുണകളെ ഇത് ഓർമിപ്പിക്കുന്നു. അന്ന് വെപ്പൺസ് ഓഫ് മാസ് ഡിസ്ട്രക്ഷനെക്കുറിച്ചുള്ള നുണകളും ഇപ്പോൾ ആണവായുധങ്ങളും ആണെന്ന വ്യത്യാസം മാത്രം.
സാമ്പത്തികവും രാഷ്‌ട്രീയവുമായ പ്രത്യാഘാതങ്ങൾ ആഗോളതലത്തിൽ ആയിരിക്കും – ഇന്ത്യയ്‌ക്കുൾപ്പെടെ. ഒന്നാം നമ്പർ തെമ്മാടി രാഷ്‌ട്രമാണെന്ന് യുഎസ് തെളിയിച്ചിട്ടുണ്ട്. സാധ്യമാകുന്നിടത്തെല്ലാം പ്രതിഷേധ പ്രവർത്തനങ്ങൾക്ക് ആഹ്വാനം ചെയ്യുന്നു. ഇറാനിൽ നിന്ന് കയ്യെടുക്കുക! അമേരിക്കൻ യുദ്ധങ്ങൾ അവസാനിപ്പിക്കുക! സാമ്രാജ്യം തുലയട്ടെ!















