ഇന്ത്യയിലെ സുഖജീവിതത്തെ കുറിച്ച് വാചാലയായി യുഎസ് വനിത. യുഎസിൽ നിന്നും കുടുംബത്തോടൊപ്പം ഇന്ത്യയിൽ സ്ഥിരതാമസമാക്കിയ ക്രിസ്റ്റൻ ഫിഷർ എന്ന യുവതിയുടെ അനുഭവങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഇന്ത്യൻ സംസ്കാരങ്ങളും പാരമ്പര്യങ്ങളുമാണ് ക്രിസ്റ്റൻ ഫിഷറെയും കുടുംബത്തെയും ആകൃഷ്ടരാക്കിയത്.
ഇന്ത്യൻ ജീവിതത്തെ കുറിച്ച് യുവതി പറയുന്ന വീഡിയോ നിരവധി പേരാണ് കണ്ടത്. കഴിഞ്ഞ നാല് വർഷമായി കുടുംബസമേതം ഇന്ത്യയിൽ താമസിക്കുകയാണ് യുവതി. ഇന്ത്യയിലേക്ക് താമസം മാറാമെന്നുള്ള തന്റെ തീരുമാനത്തിൽ ഒരു പശ്ചാത്താപവുമില്ലെന്ന് യുവതി പറഞ്ഞു.
View this post on Instagram
കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ ഇന്ത്യയിലെ അത്ഭുതകരമായ ഒരുപാട് സ്ഥലങ്ങൾ സന്ദർശിച്ചു. ഒരുപാട് നല്ല ആളുകളുമായി സഹകരിച്ചു. നല്ല ആഹാരങ്ങൾ കഴിക്കാൻ സാധിച്ചു. ഇത് ഞങ്ങളുടെ ജീവിതത്തെ ഒരുപാട് മാറ്റിമറിച്ചുവെന്നും ക്രിസ്റ്റൻ ഫിഷർ പറഞ്ഞു.
സാരി ധരിച്ചും, മെഹന്തിയിട്ടും ഭാരതീയ സ്ത്രീയെ പോലെ ഡൽഹിയിൽ ചുറ്റിക്കറങ്ങുന്നതിന്റെയും ഹോളി ആഘോഷിക്കുന്നതിന്റെയും വീഡിയോയും യുവതി പങ്കുവച്ചു. നിരവധി ആളുകളാണ് ക്രിസ്റ്റൻ ഫിഷറുടെ വീഡിയോയ്‌ക്ക് പോസിറ്റീവ് കമന്റുകൾ പങ്കുവച്ചത്.















