മുംബൈ: പ്രശസ്ത മറാത്തി സിനിമാതാരം തുഷാർ ഗാഡിഗാവോകറെ (34) മരിച്ച നിലയിൽ കണ്ടെത്തി. മുംബയിലെ ഗോരേഗാവ് വെസ്റ്റിൽ വാടക ഫ്ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് പൊലീസ് നൽകുന്ന വിവരം.
കഴിഞ്ഞ ദിവസം ഒരാൾ അബോധാവസ്ഥയിൽ കിടക്കുന്നതായി കൺട്രോൾ റൂമിലേക്ക് വിവരം ലഭിക്കുകയായിരുന്നു. പൊലീസ് നടത്തിയ പരിശോധനയിൽ തറയിൽ വീണു കിടക്കുന്ന തുഷാറിനെയാണ് കണ്ടെത്. ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
തുഷാർ ഫ്ലാറ്റിൽ ഒറ്റയ്‌ക്കായിരുന്നു താമസം. സിനിമയിലും സീരിയലിലും അവസരങ്ങൾ കുറഞ്ഞതു മൂലം കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്നു. വർഷങ്ങളായി മദ്യത്തിന് അടിമയായിരുന്നു എന്നാണ് പൊലീസ് ലഭിച്ച വിവരം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.















