ഹൈന്ദവ ക്രൈസ്തവ ആരാധന ബിംബങ്ങളെ അവഹേളിച്ച് ഇന്ത്യൻ വംശജയായ കനേഡിയൻ റാപ്പർ. ജെനസിസ് യാസ്‌മിൻ മോഹൻരാജ് എന്ന ടോമി ജെനസിസിനെതിരെയാണ് രൂക്ഷ വിമർശനം ഉയരുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ മ്യൂസിക് വീഡിയോ, ‘ട്രൂ ബ്ലൂവിൽ’ അർദ്ധ നഗ്നയായി ഹിന്ദു ദേവതയോട് സാദൃശ്യം തോന്നുന്ന കോസ്റ്റ്യൂമിൽ കുരിശും പിടിച്ചാണ് ഇവർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
നീല പെയ്ന്റ് അടിച്ച് ചുവന്ന പൊട്ടിട്ട് ഹിന്ദു ദേവതയെ സ്വർണ്ണാഭരണങ്ങൾ അണിഞ്ഞാണ് ഇതിൽ ടോമി എത്തുന്നത്. പാട്ടിനിടെ ടോമി കുരിശിൽ അത്യന്തം അശ്ലീലമായ രീതിയിൽ നക്കുകയും കയ്യ് കൂപ്പുകയും ചെയ്യുന്നുണ്ട്.
Just listened to Tommy Genesis whose real name is Genesis Yasmine Mohanraj. She is a Canadian artist with an Indian background from Kerala and Tamil side. Her new song openly mocks both Hindu and Christian faiths. This is not creativity this is pure disrespect. Surprised @YouTube… pic.twitter.com/2tMnfEQNfM
— Dhilan Gowda 🇮🇳 (@dhilangowda) June 22, 2025
രൂക്ഷ വിമർശനമാണ് റാപ്പർക്കെതിരെ ഉയരുന്നത്. വീഡിയോ ശ്രദ്ധിക്കപ്പെടാനും കാഴ്ചക്കാരെ കൂട്ടാനുള്ള ഗായികയുടെ തരംതാണ ശ്രമമാണ് ഇതെന്നാണ് സോഷ്യൽ മീഡിയയുടെ പൊതുവികാരം. ‘ രണ്ട് വിഭാഗങ്ങളുടെയും വികാരം വൃണപ്പെടുത്താനുള്ള ബോധപൂർവ്വമായ നീക്കമാണിത്‘, ‘അവളുടെ നിതംബത്തിൽ നിന്ന് കുരിശ് വരുന്നത് നിങ്ങൾ കണ്ടില്ലേ?’, ‘വൈറലാക്കാൻ വേണ്ടി. എല്ലാവരുടെയും വികാരങ്ങളെ വ്രണപ്പെടുത്തുകയാണ്’, ഇത് ദൈവനിന്ദയാണ്, ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നത് ഒരു ഫാഷനായി മാറിയിരിക്കുന്നു ആരും എതിർക്കില്ലെന്ന് അറിയാം‘, ഇത്തരത്തിലുളള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്.















