പത്തനംതിട്ട: അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരണപ്പെട്ട മലയാളി നഴ്സ് രഞ്ജിതയുടെ മൃതദേഹം ഡിഎൻഎ പരിശോധനയിലൂടെ തിരിച്ചറിഞ്ഞു. മൃതദേഹം നാളെ ജന്മനാടായ തിരുവല്ല പുല്ലാട് എത്തിച്ചേക്കും. ലണ്ടനിൽ നഴ്സായി ജോലി ചെയ്യുകയായിരുന്നു രഞ്ജിത.
രഞ്ജിതയുടെ ഇളയ സഹോദരൻ രതീഷ് ഡിഎൻഎ പരിശോധനയ്‌ക്കായി അഹമ്മദാബാദിൽ എത്തിയിരുന്നെങ്കിലും സ്ഥിരീകരിക്കാനായില്ല. പിന്നീട് രഞ്ജിതയുടെ അമ്മ തുളസിയുടെ ഡിഎൻഎ പരിശോധനയിലൂടെയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. രതീഷും ബന്ധുവായ ഉണ്ണികൃഷ്‌ണനും ചേർന്ന് മൃതദേഹം ആശുപത്രിയിൽ നിന്നും ഏറ്റുവാങ്ങി നാട്ടിലെത്തിക്കും.















