ചാലക്കുടി: ദേശീയപാതയിൽ എളവൂർ കവലയ്ക്ക് സമീപം തടിലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ആയിരുന്നു അപകടം. തൃശൂർ ഭാഗത്തുനിന്നും പെരുമ്പാവൂരിലേക്ക് പോയ ലോറിയാണ് അപകടത്തിൽപ്പെട്ടത്.
ലോറി റോഡരികിലെ മീഡിയനിൽ ഇടിച്ച് വൈദ്യുത പോസ്റ്റും തകർത്ത് തലകീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.















