പാലക്കാട് ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയെ കാണാതായി. കാവശ്ശേരി കഴനി എരകുളം സ്വദേശിയായ പ്രണവ് (21) ആണ് അപകടത്തിൽപ്പെട്ടത്.തരൂർ തോണിപ്പാടം കരിങ്കുളങ്ങര തടയണയിൽ കാൽവഴുതി പുഴയിൽ വീഴുകയായിരുന്നു. ഇന്ന് വൈകിട്ട് നാലോടെയാണ് സംഭവം.
കൂട്ടുകാരുമൊത്ത് കുളിക്കാൻ ഇറങ്ങുന്നതിനിടയാണ് കാൽ വഴുതി ഒഴുക്കിൽപെട്ടത്. .
ആലത്തൂർ പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തിരച്ചിൽ തുടരുകയാണ്.
ആലത്തൂർ എസ് എൻ കോളേജ് മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് പ്രണവ്
പ്രണവിനെ കൂടാതെ സുഹൃത്തുക്കളായ ഏഴു പേർ കൂടി ഉണ്ടായിരുന്നു. പുഴയിൽ അടിയൊഴുക്ക് ശക്തമെന്നാണ് സൂചന.















