കൊല്ലം കുളത്തുപ്പുഴയിൽ 14-കാരി ഗർഭിണിയായ സംഭവത്തിൽ 19-കാരൻ അറസ്റ്റിൽ. കടയ്‌ക്കൽ സ്വദേശിയാണ് പിടിയിലായത്. പെൺകുട്ടി ഏഴു മാസം ഗർഭിണിയാണ്. പെൺകുട്ടിക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. ഇതോടെ മാതാപിതാക്കൾ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു.
തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടി ഗർഭിണിയാണെന്ന് സ്ഥിരീകരിച്ചത്.
പെൺകുട്ടിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മാതാവിന്റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ ഉടനെ ശിശുക്ഷേമ സമിതിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റും. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.















