ലീഡ്സ് ടെസ്റ്റിലെ നാലാം ഇന്നിംഗ്സിൽ ഇന്ത്യ ഒരു വിക്കറ്റിനായി കാത്തിരിക്കാൻ തുടങ്ങിയിട്ട് 40 ഓവറിന് മേലെയായി. ഇതിനിടെ രണ്ടുതവണ ഇംഗ്ലണ്ട് ബാറ്റർമാർക്ക് ഇന്ത്യ ജീവൻ നൽകി. ഒരു തവണ ജസ്പ്രീത് ബുമ്ര സ്വന്തം ഓവറിൽ കൈവിട്ട ക്യാച്ചായിരുന്നു. അസാധ്യമെന്ന് വിശേഷിപ്പിക്കാവുന്നതായിരുന്നു ആ അവസരം.
എന്നാൽ ആരാധകർക്ക് പൊറുക്കാനാകാത്തത് യശസ്വി ജയ്സ്വാളിന്റെ കൈവിട്ട കളിയായിരുന്നു. ബെൻ ഡക്കറ്റ് 98 റൺസിൽ നിൽക്കെയാണ് ജയ്സ്വാൾ ജീവൻ സമ്മാനിച്ചത്. 39-ാം ഓവറിലായിരുന്നു സംഭവം. മുഹമ്മദ് സിറാജിന്റെ നാലാം ബോൾ ഒരു ബൗൺസറായിരുന്നു. കളക്ട് ചെയ്ത ഡക്കറ്റിന് ഒന്ന് പാളി. ടോപ് എഡ്ജ് ചെയ്ത പന്ത് സ്ക്വയർ ലെഗിലേക്ക്.
അനായാസ ക്യാച്ച് ജയ്സ്വാൾ നിലത്തിട്ടു. ജീവൻ കിട്ടിയ ഡക്കറ്റ് സെഞ്ച്വറി പൂർത്തിയാക്കുകയും ഇംഗ്ലണ്ടിന് മേൽക്കൈ നൽകുകയും ചെയ്തു. മുഹമ്മദ് സിറാജും ക്യാപ്റ്റൻ ഗില്ലും ഡഗൗട്ടിലിരുന്ന പരിശീലകനും നിരാശയും ദേഷ്യവും കടിച്ചമർത്തുന്നത് കണ്ടു. ഈ ടെസ്റ്റിൽ ഇതുവരെ ജയ്സ്വാൾ കൈവിട്ടത് നാല് ക്യാച്ചുകളാണ്.ഒരു പക്ഷേ മത്സരം തന്നെ…!















