കോഴിക്കോട്: പതിനാലുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവർ പിടിയിൽ. ഒൻപതാം ക്‌ളാസ് വിദ്യാർത്ഥിയാണ് പീഡനത്തിനിരയായത്. സംഭവത്തിൽ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറ മൂട്ടോളി സ്വദേശി രവി(56)യെ തിരുവമ്പാടി പൊലീസ് അറസ്റ്റ് ചെയ്തു.
മുക്കത്തെ ഓട്ടോ ഡ്രൈവറാണ് പ്രതി. കഴിഞ്ഞ ദിവസം രാവിലെയായിരുന്നു സംഭവം. വിദ്യാർത്ഥി പ്രതിയുടെ ഓട്ടോയിലാണ് തിരുവമ്പാടിയില് ട്യൂഷൻസെന്ററിലേക്ക് പോയതെന്നാണ് വിവരം. എന്നാൽ തിരുവമ്പാടി എസ്റ്റിമേറ്റ് റോഡിൽ എത്തിയപ്പോൾ ഇയാൾ കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു.
കുട്ടിയുടെ പരാതിയിലാണ് പൊലീസ് ഓട്ടോ ഡ്രൈവർ രവിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കെതിരെ പോക്സോ വകുപ്പുകൾ ചുമത്തി കേസെടുത്തു. പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.