ടീം ഇന്ത്യയുടെ ഓപ്പണർ യശസ്വി ജയ്സ്വാളിനെതിരെ ആരാധക രോഷം ശക്തം. ലീഡ്സ് ടെസ്റ്റിൽ ടീം തോൽവിയെ അഭിമുഖീകരിക്കുമ്പോഴാണ് താരം ബൗണ്ടറിയിൽ ഫീൾഡ് ചെയ്യുന്നതിനിടെ ഡാൻസ് കളിച്ചത്. ഇതാണ് ആരാധകരെ ചൊടിപ്പിച്ചത്. ഡാൻസിന്റെ വീഡിയോ പുറത്തുവന്നതോടെ യുവതാരത്തിനെതിരെ ആരാധകർ സൈബർ ആക്രമണം അഴിച്ചുവിട്ടു.
ഇംഗ്ലണ്ട് അനായാസം വിജയിച്ച മത്സരത്തിൽ ജയ്സ്വാളിന്റെ ഫീൾഡിംഗ് വിമർശിക്കപ്പെടുകയാണ്. 4 ക്യാച്ചുകളാണ് രാജസ്ഥാൻ റോയൽസ് താരം കൈവിട്ടത്. തോൽവിയിൽ പ്രധാന പങ്കുവഹിക്കുമ്പോഴും ഇവന് ഇത്തരത്തിൽ എങ്ങനെയാണ് പെരുമാറാൻ സാധിക്കുന്നതെന്നാണ് ചിലരുടെ കമന്റുകൾ. രോഹിത് ശർമയായിരുന്നെങ്കിൽ ഇവന്റെ കരണം പുകയുമായിരുന്നുവെന്ന് മറ്റൊരാൾ കമൻ്റ് ചെയ്തു. ഇന്ത്യ ഉയർത്തിയ 371 റൺസ് വിജയലക്ഷ്യം അഞ്ചു വിക്കറ്റ് മാത്രം നഷ്ടമാക്കിയാണ് ഇംഗ്ലണ്ട് മറികടന്നത്.
രണ്ടാം ദിവസം ഒലി പോപ്പിന്റെ ക്യാച്ച് നിലത്തിട്ടാണ് ജയ്സ്വാൾ കൈവിട്ട കളി ആരംഭിച്ചത്. അന്ന് ഒലി പോപ്പ് സെഞ്ച്വറി നേടുകയും ചെയ്തു. അതേ ഇന്നിംഗ്സിൽ ഹാരി ബ്രുക്കിന്റെ ക്യാച്ചും നിലത്തിട്ടു. ബ്രൂക്ക് 99 റൺസ് നേടിയാണ് പുറത്തായത്. അവസാന ദിവസം ബെൻ ഡക്കറ്റ് 97 ൽ നിൽക്കെ ജയ്സ്വാൾ ഇംഗ്ലണ്ട് താരത്തിന് വീണ്ടും ജീവൻ നൽകി. 149 റൺസാണ് ഡക്കറ്റ് പിന്നീട് അടിച്ചുകൂട്ടിയത്.
Bro Jaiswal dancing happily after dropping 7 catches in a single match.
Helped England to win single-handedly.
Goal achieved.#INDvsENG pic.twitter.com/EqjsxuJ5vO— Villager Anuj Tomar (@Da___Engineer) June 24, 2025















