ടെഹ്റാൻ: അന്താരാഷ്‌ട്ര ആണവോർജ സമിതിയുമായുള്ള സഹകരണം അവസാനിപ്പിക്കാനുള്ള ഇറാന്റെ നീക്കത്തിന് പാർലമെൻ്റിന്റെ അംഗീകാരം. ഇറാനെതിരായുള്ള ആക്രമണങ്ങളിൽ ഐഎഇഎയുടെ (International Atomic Energy Agency) വീഴ്ച ചൂണ്ടിക്കാട്ടിയാണ് നടപടി.
ആണവായുധങ്ങൾ വികസിപ്പിക്കാനുള്ള ഇറാന്റെ കഴിവിനെ വർഷങ്ങൾ പുറകോട്ടടിച്ചതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യൂഹു പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഇറാനും യുഎസും ചർച്ചകൾക്ക് ഒരുങ്ങുന്നതായാണ് വിവരം.
യുഎസുമായി ചർച്ച നടത്തി പ്രശ്നങ്ങൾ പരിഹരിക്കാൻ തയാറാണെന്ന് ഇറാൻ അറിയിച്ചിട്ടുണ്ട്. ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇറാനുമായി സംസാരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും വ്യക്തമാക്കി.
അതേസമയം, ഇറാന്റെ സെൻട്രൽ ബാങ്കിനെ ഇസ്രയേൽ ഭീകരസംഘടനായി പ്രഖ്യാപിച്ചു. ഭീകരാക്രമണങ്ങൾക്ക് ഫണ്ട് നൽകുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഇറാന്റെ ആക്രമണത്തിൽ ഗാസയിൽ ഏഴ് ഇസ്രയേൽ സൈനികർ കൊല്ലപ്പെട്ടു.
ഇറാനിയർ റെവല്യൂഷണറി ഗാർഡ് കമാൻഡർ അലീഷ് അക്മാൻ കൊല്ലപ്പെട്ടതായി ഇറാൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.















