ഒരാളുടെ ജീവിതത്തിൽ മൊബൈൽ ഫോൺ എങ്ങനെ ശീലമാകുന്നു അതുപോലെയാണ് ലഹരിയെന്ന് നടൻ ഷൈൻ ടോം ചാക്കോ. സോഷ്യൽമീഡിയ ഇൻഫ്ലുവൻസറും യൂട്യൂബറുമായ കാർത്തിക് സൂര്യയുമായുള്ള അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. ഷൈനിന്റെ പിതാവ് ചാക്കോ വാഹനാപകടത്തിൽ മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് നടത്തിയ അഭിമുഖമാണ് കാർത്തിക് സൂര്യ പങ്കുവച്ചിരിക്കുന്നത്.
“ലഹരി ഉപയോഗം ഓരോരുത്തരുടെയും ശീലങ്ങളാണ്. നമ്മൾ ഉപയോഗിക്കുന്നത് കൊണ്ടും മറ്റൊരാൾ ഉപയോഗിക്കാത്തത് കൊണ്ടും നമ്മൾ പരസ്പരം കുറ്റം പറയുന്നു. ലഹരി ഉപയോഗിക്കുമ്പോൾ ചുറ്റുമുള്ളവരാണ് ബുദ്ധിമുട്ടിലാവുന്നത്. ഡബ്ബ് ചെയ്യുമ്പോൾ ഇടയ്‌ക്കിടയ്‌ക്ക് ഞാൻ പുറത്തുപോയി പുകവലിക്കാറുണ്ടായിരുന്നു. ഇപ്പോൾ അങ്ങനെയുള്ള പരിപാടികളൊന്നുമില്ല. ആ ശീലങ്ങളൊന്നുമില്ല”.
മൊബൈൽ ഫോൺ പോലെയാണ് ഒരാളുടെ ജീവിതത്തിൽ ലഹരിയും. നമ്മുടെ പാർട്ണറേക്കാൾ കൂടുതൽ നേരം നമുക്കൊപ്പമുള്ളവരാണ് ശീലങ്ങളും നമ്മൾ ഉപയോഗിക്കുന്ന സാധനങ്ങളും. ഇതിന് പകരം മറ്റെന്തെങ്കിലും ചെയ്യാനായി ശ്രദ്ധകൊടുക്കണം. എങ്കിൽ അതൊക്കെ പതിയെ മാറിവരുമെന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.















