90-കളിലും 2000ത്തിലും ബോളിവുഡിൽ തരംഗമായിരുന്ന ഊർമിള മതോണ്ഡകറുടെ പുതിയ രൂപമാണ് ആരാധകരെ ഞെട്ടിച്ചു. 51-കാരി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിൽ കൂടുതൽ ചെറുപ്പമായി തോന്നുന്നുണ്ട്. അതേസമയം മുഖത്തിന് കാര്യമായി മാറ്റവും സംഭവിച്ചിട്ടുണ്ടെന്നും ആരാണെന്ന് തിരിച്ചറിയാത്ത വിധം മാറിപോയെന്നും ആരാധകരും വ്യക്തമാക്കുന്നു.
എഐ ഉപയോഗിച്ചാണ് മുഖം ചെറുപ്പമാക്കിയതെന്നും, ഷുഗറിനുള്ള കുത്തിവയ്പ്പുകൾ എടുത്താണ് ശരീരം മെലിഞ്ഞതെന്നുമാണ് ചിലരുടെ കണ്ടുപിടിത്തം. മുഖത്തിന് സർജറി ചെയ്തെന്ന് ചിലർ പറയുമ്പോൾ പഴയ സൗന്ദര്യം ഇല്ലാതായെന്നാണ് ചിലരുടെ വാദം. അതേസമയം ചിത്രങ്ങൾ പെട്ടെന്ന് വൈറലായി. മിക്കവരും നടിയുടെ രൂപ മാറ്റത്തിൽ ഞെട്ടിയിട്ടുണ്ട്.
രംഗീല, ജുഡായ്,സത്യ,ഭൂത് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നടി മലയാളത്തിൽ മോഹൻലാലിനൊാപ്പവും അഭിനയിച്ചിരുന്നു. തച്ചോളി വർഗീസ് ചേകവർ എന്ന ചിത്രത്തിലായിരുന്നു ഇവർ നായികയായത്. 2008 ൽ പുറത്തിറങ്ങിയ ഇഎംഐ എന്ന ബോളിവുഡ് ചിത്രത്തിലാണ് അവർ ഒടുവിൽ നായികയായത്. 2022 ൽ തിവാരി എന്ന വെബ്സിരീസിലൂടെ തിരിച്ചുവരവ് പ്രഖ്യാപിച്ചെങ്കിലും പിന്നീട് ഇതിനെക്കുറിച്ച് അപ്ഡേറ്റുകളുണ്ടായില്ല.
View this post on Instagram
“>















