വാൽപ്പാറ: തമിഴ്‌നാട് വാൽപ്പാറയിൽ ജാർഖണ്ഡ് സ്വദേശിയയായ നാലര വയസുകാരിയെ കൊലപ്പെടുത്തിയ പുലിയുടെ പിടികൂടി. പച്ചമല എസ്റ്റേറ്റിന് സമീപത്ത് തമിഴ്‍നാട് വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്
ഇന്ന് പുലർച്ചെയാണ് പുലിയെ കൂട്ടിൽ കുടുങ്ങിയനിലയിൽ കണ്ടെത്തിയത്. പുലിയെ ഉൾവനത്തിൽ കൊണ്ടുപോയി മോചിപ്പിക്കുമെന്നാണ് വനം വകുപ്പ് നൽകുന്ന സൂചന. കഴിഞ്ഞ വെള്ളിയാഴ്ചയാണ് തോട്ടംതൊഴിലാളിയായ ജാർഖണ്ഡ് സ്വദേശി മനോജ് ഗുപ്തയുടെയും മോനിക്ക ദേവിയുടെയും മകൾ റുസിനിയാ പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വീടിനുമുന്നിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലുവയസുകാരിയെയാണ് പുലി ആക്രമിച്ചത്. സമീപത്തുണ്ടായിരുന്ന തൊഴിലാളികൾ ശബ്ദമുണ്ടാക്കിയെങ്കിലും പുലി കുട്ടിയുമായി തോട്ടത്തിനുള്ളിലേക്ക് മറയുകയായിരുന്നു. തുടർന്ന് പൊലീസും വനംവകുപ്പും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിൽ വീട്ടിൽ നിന്ന് 300 മീറ്റർ മാത്രം അകലെ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരിക്കുന്നു.















