കോട്ടയം: കേരള സാഹിത്യ അക്കാദമി എന്‍ഡോവ്‌മെന്റ് പുരസ്കാരം നിരസിക്കുന്നതായി സിപിഎം സെക്രട്ടറിയേറ്റം അംഗം എം സ്വരാജിന്റെ പ്രസ്ഥാവനയെ പരിഹസിച്ച് സോഷ്യൽ മീഡിയ. അവാര്‍ഡിന് അര്‍ഹമായ സ്വരാജിന്റെ ‘പൂക്കളുടെ പുസ്തക’ ത്തിൽ ഒട്ടേറെ അബദ്ധങ്ങള്‍ ഉണ്ടെന്ന വ്യാപക വിമര്‍ശനം സാഹിത്യ ലോകത്തു നിറഞ്ഞു നില്‍ക്കെയാണ് അവാര്‍ഡ് പ്രഖ്യാപനമുണ്ടായത്.
അവാർഡ് സ്വീകരിച്ചിരുന്നെങ്കിൽ ഭാരതീയ സാഹിത്യത്തോടുള്ള തികഞ്ഞ അവഹേളനം ആകുമായിരുന്നുവെന്നും ശ്രീജിത്ത് പണിക്കർ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. ‘കാളിദാസ നാടകത്തിലെ വരികളെന്ന പേരിൽ കൃമിശല്യത്തിനുള്ള മരുന്നുകൂട്ടിന്റെ സംസ്കൃതം എഴുതിപ്പിടിപ്പിച്ച പുസ്തകത്തിനാണ് അവാർഡ് ലഭിച്ചിരിക്കുന്നത്. അബദ്ധ പഞ്ചാംഗത്തിന് അവാർഡ് നൽകിയ കമ്മിറ്റിയംഗങ്ങളെ ക്ഷണിച്ചു വരുത്തി ഓരോ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരപ്പലക, കട്ടൻ കാപ്പി, വണ്ടിക്കൂലി എന്നിവയും, “ഇനിയെങ്കിലും പുസ്തകവായന തുടങ്ങണം” എന്നൊരപേക്ഷയും എഴുതിക്കൊടുത്ത് പറഞ്ഞു വിടുകയാണ് സത്യത്തിൽ ചെയ്യേണ്ടതെന്നും’, ശ്രീജിത്ത് പണിക്കർ പരിഹസിച്ചു.
കേരള സാഹിത്യ അക്കാദമി പ്രഖ്യപിച്ച സി ബി കുമാര്‍ എന്‍ഡോവ്‌മെന്റ് അവാര്‍ഡ് നിരസിക്കുന്നതായി എം. സ്വരാജ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു. ഒരു വിധത്തിലുമുള്ള പുരസ്‌കാരങ്ങളും സ്വീകരിക്കില്ലെന്നത് വളരെ മുമ്പ് തന്നെയുള്ള നിലപാടാണെന്നും ചില ട്രസ്റ്റുകളും സമിതികളും മറ്റും പുരസ്‌കാരങ്ങള്‍ക്ക് പരിഗണിച്ചപ്പോള്‍ തന്നെ ഈ നിലപാട് അവരെ അറിയിച്ചിരുന്നുവെന്നും സ്വരാജ് കുറിപ്പില്‍ പറയുന്നു.
അതേസമയം, സ്വരാജിന്റെ അവാർഡ് നിരസിക്കൽ വെറും നാടകമാണെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. കാരണം കേരള സാഹിത്യ അക്കാദമി അവാർഡുകൾ ലഭിക്കുന്നതിനായി അങ്ങോട്ട് അപേക്ഷ സമർപ്പിക്കണം. അപേക്ഷ നൽകിയത് പുസ്തകം പബ്ലിഷ് ചെയ്ത സ്ഥാപനമോ, വല്ല അഭ്യുദയകാംക്ഷിയോ ആണെങ്കിൽ പോലും എഴുത്തുകാരന്റെ അറിവോ സമ്മതമോ കൂടാതെ അവർ അപേക്ഷ നൽകുമോ എന്നാണ് സോഷ്യൽ മീഡിയയിൽ ഒരു ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.