പബ്ജി ഗെയ്മിന് അടിമയായ യുവതി കാമുകനാെപ്പം ജീവിക്കാൻ ഭർത്താവിനെയും ഒന്നര വയസുകാരൻ മകനെയും ഉപേക്ഷിച്ചു. യുപിയിലെ മഹോബയിലാണ് സംഭവം. പബ്ജി കാമുകനെ കാണാൻ പാകിസ്ഥാനിൽ നിന്ന് എത്തിയ സീമ ഹൈദറുടെ കഥയ്‌ക്ക് സമാനമാണിതും. എന്നാൽ അതിർത്തി കടക്കേണ്ടിവന്നില്ല. രണ്ടുപേരും ഇന്ത്യക്കാർ തന്നെ. ഇവിടെ കാമുകിയെ കാണാൻ പഞ്ചാബ് ലുധിയാന സ്വദേശി 1000 കിലോ മീറ്റർ താണ്ടിയാണ് എത്തിയത്.
കാമുകൻ എത്തിയത് യുവതിയുടെ ഭാർത്താവിന്റെ വീട്ടിലാണ്. സർപ്രൈസ് വരവിൽ വീട്ടിൽ കലഹമായി. ഭാര്യയുടെ കാമുകനെ കണ്ട് ഞെട്ടിയ ഭർത്താവും യുവതിയും തമ്മിൽ വാക്കേറ്റവും വഴക്കുമായി. കാമുകനൊപ്പം പോണമെന്ന നിലപാടിൽ യുവതി ഉറച്ചുനിന്നു. ഇല്ലെങ്കിൽ ഭർത്താവിനെ കൊലപ്പെടുത്ത് 55 കക്ഷണമാക്കി ഡ്രമ്മിലിടുമെന്നും ഇവർ ഭീഷണി മുഴക്കി.
ആരാധന എന്ന യുവതിയാണ് കഥയിലെ നായിക. ശീലു എന്ന യുവാവുമായി 2022-ലായിരുന്നു ഇവരുടെ വിവാഹം. കല്യാണത്തിന് മാസങ്ങൾക്ക് ശേഷം തന്നെ ഇവർ പബ്ജി ഗെയ്മിന്റെ അടിമയായി. 14 മാസം മുൻപ് ഗെയ്മിലൂടെ ശിവ എന്ന യുവാവിനെ പരിചയപ്പെട്ടു. പിന്നീട് ഇത് പ്രണയമായി. ഫോൺ ഉപയോഗത്തിന്റെ പേരിൽ ഭർത്താവ് തല്ലിയെന്ന് ശിവയോട് യുവതി പറഞ്ഞിരുന്നു.
ഇത് ചോദിക്കാനാണ് യുവാവ് എത്തിയത്. സംഘർഷം രൂക്ഷമായതോടെ ശീലു പൊലീസിനെ വിളിച്ചു. ഇതിനിടെ തെരുവിൽ ബഹളമായി. പൊലീസ് എത്തി യുവാവിനെ കസ്റ്റഡിയിലെടുത്തു. പൊതു സ്ഥലത്ത് ശല്യമുണ്ടാക്കിയതിന് കേസും രജിസ്റ്റർ ചെയ്തു. അതേസമയം യുവതി ഭർത്താവിനെതിരെ ഗാർഹിക പീഡനത്തിന് പരാതി നൽകി.
एक हजार किलोमीटर दूर से शादी शुदा प्रेमिका के पास पहुंचा प्रेमी
ऑनलाइन गेम पब्जी खेलने के दौरान हुई थी दोनों की मुलाकात
शादी के 3 साल बाद बच्चे और पति को छोड़कर प्रेमी के साथ जाने की जिद पर अड़ी प्रेमिका
प्रेमिका के पति की शिकायत पर पुलिस ने प्रेमी के खिलाफ क़ी… pic.twitter.com/aHjDsbnRy0
— News1India (@News1IndiaTweet) June 26, 2025