തെന്നിന്ത്യയിലും ബോളിവുഡിലും നാഷണൽ ക്രഷ് എന്ന് വിളിപേരുള്ള രശ്മിക മന്ദാന റൂട്ട് അല്പമൊന്ന് മാറ്റി പിടിക്കുന്നു. ക്യൂട്ട്നെസ് ആവശ്യത്തിനും അനാവശ്യത്തിനും വാരിവിതറുന്നു എന്ന് സോഷ്യൽ മീഡിയയുടെ പഴികേൾക്കുന്ന താരം ഇത്തവണ എത്തുന്നത് ടെറർ ലുക്കിലാണ്.
പുതിയ ചിത്രത്തിലെ നടിയുടെ പുത്തൻ ലുക്ക് ഏറെ ജനശ്രദ്ധയാകർഷിച്ചു. ആക്ഷൻ ഡ്രാമ വിഭാഗത്തിൽ അണിയിച്ചൊരുക്കുന്ന മൈസ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ധനുഷ് ആണ് പുറത്തുവിട്ടത്. മലയാളത്തിൽ ദുൽഖർ സൽമാനാണ് പോസ്റ്റർ പുറത്തിറക്കിയത്.
ചില പോരാട്ടങ്ങൾ അതിജീവനത്തിനല്ല… ലോകത്തോട് നിങ്ങൾ എന്താണ് എന്നു കാണിക്കാനാണ്. എന്ന് തുടങ്ങുന്ന ഒരു കുറിപ്പോടെയാണ് ധനുഷ് ചിത്രങ്ങൾ പങ്കുവച്ചത്. പാൻ ഇന്ത്യൻ റിലീസായാകും ചിത്രം എത്തുക. ഏറ്റവും ഒടുവിൽ നടിയുടേതായി പുറത്തുവന്ന ചിത്രം ധനുഷിനൊപ്പമുള്ള കുബേരയാണ്.
Raised with grit.
Relentless in will.
She roars.
Not to be heard, but to be feared.🔥Presenting @IamRashmika in her FIERCEST AVATAR in & as#MYSAA ❤️🔥
Directed by @RawindraPulle
Produced by @unformulafilmsA PAN INDIAN FILM 🇮🇳#RashmikaMandanna pic.twitter.com/aqnuUoWLC1
— UnFormula Films (@unformulafilms) June 27, 2025