ടെസ്റ്റിൽ നിന്നും ടി20 യിൽ നിന്നും വിരമിച്ചെങ്കിലും വിരാട് കോഹ്ലിയുടെ ബ്രാൻഡ് മൂല്യത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് തെളിയുക്കുന്നതാണ് പുതിയ കണക്കുകൾ. ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് വിരാട്. 274 മില്യൺ ആരാധകരാണ് താരത്തെ ഇൻസ്റ്റയിൽ പിന്തുടരുന്നത്.
ഇൻസ്റ്റഗ്രാമിൽ നിന്ന് പ്രതിഫലം നേടുന്ന കായിക താരങ്ങളിൽ ആഗോളതലത്തിൽ 14-ാമതാണ് വിരാട് കോഹ്ലിയുടെ സ്ഥാനം. ലേബ്രോൺ ജെയിംസ്, നെയ്മർ എന്നിവരുൾപ്പടെയുള്ള പട്ടികയിലാണ് ഇന്ത്യൻ താരവുമുള്ളത്.
സ്ഥിരത,ഫിറ്റ്നസ്, ക്ലീൻ ഇമേജ് എന്നിവ ആധാരമാക്കിയാണ് കോഹ്ലിയുടെ ബ്രാൻഡ് മൂല്യം. ഇതാണ് താരത്തെ മുൻനിര ബ്രാൻഡുകൾക്ക് പ്രിയനാക്കുന്നതും. അദ്ദേഹത്തിന്റെ ഒരു പോസ്റ്റ് ബിസിനസ് മേഖലയിൽ സൃഷ്ടിക്കുന്നത് വലിയ ഇംപാക്ടാണ്. അങ്ങനെയാകുമ്പോൾ എത്രരൂപയാകും കോഹ്ലി ഒരു പോസ്റ്റിൽ നിന്ന് സമ്പാദിക്കുക?
മാർക്കറ്റിംഗ് ഹബ്ബിന്റെ കണക്കുകൾ പ്രകാരം വിരാട് കോഹ്ലി ഒരു ഇൻസ്റ്റഗ്രാം പോസ്റ്റിന് സമ്പാദിക്കുന്നത് 12 കോടി രൂപയാണ്. ഈ പട്ടികയിൽ മുന്നിൽ നിൽക്കുന്നത് പോർച്ചുഗീസ് ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ഒറ്റ പോസ്റ്റിന് റൊണോയ്‌ക്ക് ലഭിക്കുന്നത് 27 മില്യൺ ഡോളറാണ് (ഏതാണ് 23 കോടിയോളം രൂപ) .
പ്യൂമയുമായുള്ള എട്ട് വര്‍ഷം നീണ്ട 110 കോടി രൂപയുടെ കരാര്‍ അവസാനിച്ചതോടെ വിരാട് കോഹ്ലി സ്പോര്‍ട്‌വെയര്‍ സ്റ്റാര്‍ട്ടപ്പായ അജിലിറ്റാസിൽ 40 കോടി രൂപ നിക്ഷേപിച്ചിരുന്നു. പ്യൂമയുടെ മുൻ തലവനായിരുന്നു അഭിഷേക് ഗാംഗുലിയാണ് അജിലിറ്റാസിനെ നയിക്കുന്നത്.
View this post on Instagram
“>















