വിവാഹമോചനത്തിൽ ഒരിക്കലും കുറ്റബോധമില്ലെന്ന് സിനിമ-സീരിയൽ താരം വീണ നായർ. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡിവോഴ്സിന് താൻ ഓകെ പറഞ്ഞതെന്നും എടുത്ത തീരുമാനം തെറ്റാണെന്ന് തോന്നിയിട്ടില്ലെന്നും വീണ പറഞ്ഞു. സ്വകാര്യ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
“എനിക്ക് അദ്ദേഹത്തെ വെറുക്കാനോ വൈരാഗ്യത്തോടെ കാണാനോ സാധിക്കില്ല. കാരണം അത്ര നല്ല ഓർമകൾ എനിക്ക് നൽകിയിട്ടുണ്ട്. മകന്റെ അച്ഛൻ എന്ന നിലയിൽ അദ്ദേഹത്തെ എനിക്ക് ഇപ്പോഴും ഇഷ്ടമാണ്. അദ്ദേഹത്തെ കുറ്റപ്പെടുത്തി പബ്ലിക് പ്ലാറ്റ്ഫോമിലിരുന്ന് സംസാരിച്ചിട്ട് ഒന്നും നേടാനില്ല. അതൊക്കെ ഞങ്ങളുടെ സ്വകാര്യ പ്രശ്നങ്ങളാണ്. അദ്ദേഹം ഇപ്പോൾ ശരിക്കും സന്തോഷവാനാണ്. ചേരേണ്ടതേ ചേരുള്ളൂ എന്ന് പറയുന്നത് കറക്ടാണ്. ഞാൻ ഇപ്പോൾ ഒരുപാട് മാറിയിട്ടുണ്ട്”.
“എനിക്ക് ഭയങ്കര കുലസ്ത്രീ പരിവേഷമായിരുന്നു. കുലസ്ത്രീ ആയിരിക്കുന്നതൊന്നുമല്ല ജീവിതമെന്ന് ഇപ്പോഴാണ് എനിക്ക് മനസിലായത്. അദ്ദേഹത്തിന് ചേരുന്ന ആളാണ് ഇപ്പോൾ കൂടെയുള്ളത്. ചേരേണ്ടത് തന്നെയാണ് ചേർന്നിരിക്കുന്നത്.
എടുത്തുചാടി കല്യാണം കഴിച്ചത് തെറ്റായി പോയിയെന്ന് തോന്നാറുണ്ട്. വൈകി മതിയായിരുന്നു കല്യാണം എന്ന് ചിന്തിക്കുന്നുണ്ട്. രണ്ടാമതൊരു വിവാഹജീവിതത്തെ കുറിച്ച് ആലോചിക്കുന്നില്ല. അച്ഛനെ പോലെ സ്നേഹിക്കുന്ന ഒരാൾ വന്നാൽ കൂടെക്കൂട്ടുമെന്നും” വീണ പറഞ്ഞു.