തിരുവനന്തപുരം: ആഘോഷപരിപാടികളിൽ അധികം വരുന്ന ഭക്ഷണസാധനങ്ങൾ മെഡിക്കൽ കോളേജ് ക്യാമ്പസിനുള്ളിൽ കൊണ്ടുവന്ന് വിതരണം ചെയ്യുന്നത് അനുവദിക്കില്ലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ പി.കെ ജബ്ബാർ അറിയിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎയുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
അതോടൊപ്പം പ്ലാസ്റ്റിക് കവറുകളിലും പ്ലാസ്റ്റിക് ഷീറ്റുകളിലും ഭക്ഷണം പൊതിഞ്ഞു കൊണ്ടുവരുന്നതും നിരോധിച്ചിട്ടുണ്ട്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശന നടപടികൾ സ്വീകരിക്കും. മാത്രമല്ല, ക്യാമ്പസിനുള്ളിൽ മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുന്നതിനും ധാരണയായിട്ടുണ്ട്. സന്നദ്ധ സംഘടനകൾ ആശുപത്രിയിൽ വിതരണത്തിനായി കൊണ്ടു വരുന്ന ഭക്ഷണം നൽകുന്നതിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് മുൻഗണന നൽകേണ്ടതെന്നും പ്രിൻസിപ്പൽ അറിയിച്ചു.