കോഴിക്കോട് : സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് തനിക്ക് ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം നിരസിച്ചത് നാടകത്തിന്റെ ഭാഗമാണെന്നുള്ള ആരോപണമുയരുമ്പോൾ വിശദീകരണവുമായി സാഹിത്യ അക്കാദമി സെക്രട്ടറി സിപി അബൂബക്കർ രംഗത്തെത്തി .അവാർഡ് സ്വീകരിക്കാൻ തനിക്ക് താത്പര്യമില്ലെന്നും അത് പണ്ടേയുളള നിലപാടാണ് എന്നുമുള്ള വാദമായിരുന്നു സ്വരാജ് ഉയർത്തിയത്. എന്നാൽ ഇതേ തുടർന്ന് അദ്ദേഹത്തിന്റെ പൂക്കളുടെ പുസ്തകം അവാർഡിന് അയച്ചതാരാണെന്ന ചോദ്യത്തിനുള്ള മറുപടി പോലെയായിരുന്നു സിപി അബൂബക്കറിന്റെ ന്യായീകരണങ്ങൾ.
എം സ്വരാജ് അക്കാദമി അവാർഡിന് പുസ്തകം അയച്ചിട്ടില്ലെന്നും ഇത്തവണത്തെ പതിനാറ് പുരസ്‌കാരങ്ങളിൽ 11 എണ്ണവും പുസ്തകം അയച്ചുതരാത്തവർക്കാണെന്നും സിപി അബൂബക്കർ പറഞ്ഞു. കേരള സാഹിത്യ അക്കാദമി സി.ബി കുമാര്‍ എന്‍ഡോവ്‌മെന്റ് ഇക്കുറി മറ്റാർക്കും കൊടുക്കില്ലെന്ന് അദ്ദേഹം തുടർന്ന് പറയുന്നു.
2023ൽ കവിതയ്‌ക്ക് അവാഡ് ലഭിച്ച കൽപ്പറ്റ നാരായണൻ, ആത്മകഥയ്‌ക്ക് അവാഡ് ലഭിച്ച കെ വേണു, വൈജ്ഞാനിക സാഹിത്യത്തിന് അവാഡ് ലഭിച്ച ബി രാജീവൻ എന്നിവരും അവാർഡിനായി പുസ്തകം അയച്ചിരുന്നില്ലെന്നും സിപി അബൂബക്കറിന്റെ സോഷ്യൽമീഡിയ കുറിപ്പിൽ പറയുന്നു.
സിപി അബൂബക്കറിന്റെ കുറിപ്പ്
2024ലെ കേരളസാഹിത്യ അക്കാദമി അവാർഡുകളാണ് 2025 ജൂൺ 26ന് പ്രസിഡന്റ് കെ സച്ചിദാനന്ദൻ മാഷ് പ്രഖ്യാപിച്ചത്. പ്രഖ്യാപിക്കപ്പെട്ട 16 അവാഡുകളിൽ 11 എണ്ണം അവാർഡിനായി പുസ്തകം അയച്ചുതരാത്തവർക്കാണ്..
നാടകം-പിത്തളശലഭം-ശശിധരൻനടുവിൽ.കവിത-മുരിങ്ങ,വാഴ,കറിവേപ്പ്-അനിതതന്പിസാഹിത്യവിമർശനം-രാമായണത്തിന്റെചരിത്രസഞ്ചാരങ്ങൾ-ജി.ദിലീപൻജീവചരിത്രം/ആത്മകഥ-ഞാൻഎന്നഭാവംബഡോ.കെരാജശേഖരൻനായർവൈജ്ഞാനികസാഹിത്യം-നിർമ്മിതബുദ്ധികാലത്തെസാമൂഹികരാഷ്‌ട്രീയജീവിതം-പി.ദീപക്ക്വിവർത്തനം-എന്റെരാജ്യംഎന്റെശരീരം-ചിഞ്ചുപ്രകാശ്യാത്രാവിവരണം-ആരോഹണംഹിമാലയം-കെ.ആർ.അജയൻസി.ബി.കുമാർഎന്റോമെന്റ്-ഉപന്യാസം-പൂക്കളുടെപുസ്തകം-എം.സ്വരാജ്
ജി.എൻ.പിള്ളഎന്റോവ്മെന്റ്-വൈജ്ഞാനികസാഹിത്യം-കഥാപ്രസംഗംകലയുംസമൂഹവും-സൗമ്യ.കെ.സിആരുടെരാമൻ ടിഎസ്ശ്യാംകുമാർ
കുറ്റിപ്പുഴഅവാർഡ്-ഡോ.എസ്.എസ്.ശ്രീകുമാർ
2023ൽ കവിതയ്‌ക്ക് അവാർഡ്‌ലഭിച്ച കൽപ്പറ്റനാരായണൻ, ആത്മകഥയ്‌ക്ക് അവാർഡ് ലഭിച്ച കെ വേണു, വൈജ്ഞാനികസാഹിത്യത്തിന് അവാർഡ് ലഭിച്ച ബി രാജീവൻ എന്നിവരും അവാർഡിനായി പുസ്തകം അയച്ചിരുന്നില്ല.