തനിക്ക് മുത്തശ്ശി ശാന്തകുമാരിയുടെ മുഖഛായയുണ്ടന്ന് മോഹൻലാലിന്റെ മകൾ വിസ്മയ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് മുത്തശ്ശിയുമായുള്ള രൂപസാദൃശ്യത്തെ കുറിച്ച് വിസ്മയ പങ്കുവക്കുന്നത്. തലമുടി പിന്നിലേക്ക് കെട്ടി, കണ്ണട വച്ചുള്ള ചിത്രമാണ് വിസ്മയ പങ്കുവച്ചത്.
ഒരു കണ്ണാടി കൂടിയായപ്പോൾ എന്നെ കാണാൻ മുത്തശ്ശിയെ പോലെയായി എന്നാണ് സ്റ്റോറിയിൽ കുറിച്ചിരിക്കുന്നത്. താരപുത്രിയുടെ കൗതുകത്തിന് പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ചിലർ അമ്മുമ്മയെ പോലെ തോന്നുന്നുണ്ടെന്ന് പറഞ്ഞപ്പോൾ മറ്റുചിലർ അമ്മ സുചിത്രയുടെ മുഖഛായയാണ് വിസ്മയക്കെന്ന് കുറിച്ചു.
സോഷ്യൽമീഡിയയിൽ സജീവമാണെങ്കിലും തന്റെ സ്വകാര്യജീവിതത്തെ കുറിച്ച് താരപുത്രി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. വിദ്യാഭ്യാസം, ജോലി, താമസം തുടങ്ങിയ വിവരങ്ങളും വിസ്മയ രഹസ്യമായാണ് സൂക്ഷിച്ചിരിക്കുന്നത്.















