തിരുവനന്തപുരം: 13 കാരിയെ പീഡിപ്പിച്ച സംഭവത്തിൽ 18 കാരന് മുപ്പത് വർഷം കഠിനതടവ്. കൊല്ലം സ്വദേശിയായ അഫ്സലിനെയാണ് കോടതി ശിക്ഷിച്ചത്. തിരുവനന്തപുരം പ്രിൻസിപ്പൽ പോക്സോ കോടതിയുടേതാണ് വിധി.
എട്ട് വയസുകാരിയുടെ മുന്നിൽവച്ചാണ് ഇയാൾ പെൺകുട്ടിയെ ബലാത്സംഗം ചെയ്തത്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുകയും പീഡിപ്പിക്കുകയുമായിരുന്നു. എട്ട് വയസുകാരി നിലവിളിച്ചെങ്കിലും ആരും കേട്ടിരുന്നില്ല.
2024-നായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. സംഭവം റിപ്പോർട്ട് ചെയ്ത് ഉടൻ തന്നെ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജാമ്യം നൽകാതെയാണ് വിചാരണ പൂർത്തിയാക്കിയത്.
കേസിൽ 28 സാക്ഷികളെ വിസ്തരിച്ചിട്ടുണ്ട്. 71 രേഖകളും നിരവധി തെളിവുകളും നിരത്തിയിരുന്നു.















