ആലപ്പുഴ: ഗൂഗിള്‍ പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസറെ വിജിലന്‍സ് പിടികൂടി.ഹരിപ്പാട് വില്ലേജ് ഓഫീസര്‍ പി കെ പ്രീതയെ ആണ് വിജിലന്‍സ് പിടികൂടിയത്. കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാക്ക് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുന്നതു വഴി കൃഷി ആനുകൂല്യം ലഭിക്കുന്നതിന് സ്വന്തം വസ്തുവിന്‌റെ പഴയ സര്‍വ്വേ നമ്പര്‍ ആവശ്യപ്പെട്ട ഹരിപ്പാട് സ്വദേശിയായ കര്‍ഷകനായിരുന്നു പരാതിക്കാരൻ.
രേഖകള്‍ വാട്ട്‌സ് ആപ്പ് ചെയ്യാനും ഇതിനൊപ്പം ആയിരം രൂപ ഗൂഗിള്‍ പേ വഴി നല്‍കാനും വില്ലേജ് ഓഫീസർ ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം വിജിലന്‍സിനെ അറിയിച്ചപ്പോള്‍ അവരുടെ നിര്‍ദേശപ്രകാരം പണം അയച്ചു നല്‍കി. ഒടുവിൽ വിജിലന്‍സ് സംഘം വില്ലേജ് ഓഫീസിന് സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടില്‍ നിന്ന് വില്ലേജ് ഓഫീസറെ പിടികൂടി.പി കെ പ്രീതയുടെ ഫോൺ പരിശോധിച്ചപ്പോൾ 1000 രൂപ ഗൂഗിള്‍ പേ വഴി സ്വീകരിച്ചതായി വിജിലന്‍സിനു വ്യക്തമായി. പ്രീതയെ കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.