പോർട്ട് ലൂയിസ്: കഞ്ചാവ് കടത്താൻ ശ്രമിച്ച ബ്രിട്ടീഷ് പൗരനായ ആറുവയസുകാരനെ കസ്റ്റഡിയിലെടുത്തത് മൗറീഷ്യസ് കസ്റ്റംസ് ഉദ്യോഗസ്ഥർ. 14 കിലോ കഞ്ചാവാണ് കുട്ടിയുടെ സ്യൂട്ട്കേസിൽ നിന്നും കസ്റ്റംസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സർ സീവൂസാഗുർ രാംഗൂലം വിമാനത്താവളത്തിൽ വെച്ചാണ് കുട്ടിയുൾപ്പെടെയുള്ള എട്ടംഗ സംഘം പിടിയിലായത്.
ലഗേജിൽ ഒളിപ്പിച്ച നിലയിൽ ഏകദേശം 18.8 കോടി രൂപ വിലമതിക്കുന്ന 161 കിലോഗ്രാമിലധികം കഞ്ചാവ് സംഘം കടത്താൻ ശ്രമിച്ചതായാണ് റിപ്പോർട്ടുകൾ. സംഘത്തിലെ ഏഴുപേരും ബ്രിട്ടീഷ് പൗരന്മാരാണ്. മൗറീഷ്യസിലെ പ്രധാന അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ ഗാറ്റ്വിക്കിൽ നിന്നുള്ള ബ്രിട്ടീഷ് എയർവേയ്‌സ് വിമാനത്തിൽ നിന്ന് ഇറങ്ങിയ ഇവരെ ഉദ്യോഗസ്ഥർ തടഞ്ഞുവെയ്‌ക്കുകയായിരുന്നു. പരിശോധനയിൽ സെലോഫെയ്നിൽ പൊതിഞ്ഞ 24 കഞ്ചാവ് പായ്‌ക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി.
എട്ടാമത്തെ എട്ടാമത്തെ പ്രതി ബ്രിട്ടനിൽ താമസിക്കുന്ന റൊമാനിയൻ വംശജനാണ്. ഇയാളുടെ കൈവശം 32 പാക്കറ്റ് കഞ്ചാവ് ഉണ്ടായിരുന്നതായി ഉദ്യോഗസ്ഥർ പറയുന്നു. ആൺകുട്ടിയുടെയും അമ്മയുടെയും ബാഗിലാക്കി 17 കിലോ കഞ്ചാവാണ് ഉണ്ടായിരുന്നത്. തന്റെ ബാഗിൽ കഞ്ചാവുണ്ടെന്ന കാര്യം കുട്ടിക്ക് അറിവില്ലായിരുന്നു. ആൺകുട്ടിയെ ചോദ്യം ചെയ്ത ശേഷം പിതാവിനൊപ്പം തിരികെ യുകെയിലേക്ക് അയക്കും. യൂറോപ്പിൽ നിന്ന് മൗറീഷ്യസിലേക്ക് മയക്കുമരുന്ന് കടത്തുന്ന ശൃംഖലയുടെ ഭാഗമാണ് പ്രതികളെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.















