വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ മൂന്നുപേർ അറസ്റ്റിൽ. പത്തനംതിട്ട സീതത്തോടാണ് സംഭവം. ഒരേ പെൺകുട്ടി നൽകിയ മൂന്ന് കേസുകളിലാണ് മൂന്നുപേരെയാണ് ചിറ്റാർ പൊലീസ് പിടികൂടിയത്.
ചിറ്റാർ സീതത്തോട് സ്വദേശി മിഥുൻ (19), സീതത്തോട് പള്ളിവാതുക്കൽ വീട്ടിൽ സജു പി ജോൺ (34), സീതത്തോട് ഭയങ്കരാമുടി ദീപുഭവനത്തിൽ ദിപിൻ (23) എന്നിവരാണ് അറസ്റ്റിലായത്.
മിഥുൻ പിടിയിലായത് പെൺകുട്ടി പ്രായപൂർത്തിയാകും മുൻപ് നടന്ന ലൈംഗികാതിക്രമ കേസിലാണ്. 2024 ഏപ്രിൽ മുതൽ ഈ വർഷം ജനുവരി വരെ രാത്രി 12ന് ശേഷം ഫോണിൽ വിളിച്ചുവരത്തി മറ്റൊരു വീട്ടിലെത്തിച്ച് ലൈംഗിക പീഡനം നടത്തുകയായിരുന്നു.
2025 ജൂൺ 25 ന് പെൺകുട്ടി പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിൽ പീഡന പരാതി നൽകിയതോടെയാണ് മറ്റ് രണ്ടുപേരും ലൈംഗികമായി പീഡിപ്പിച്ചെന്ന് പെൺകുട്ടി വെളിപ്പെടുത്തിയത്. തുടർന്നാണ് സജു പി ജോൺ ദിപിൻ എന്നിവരെ അറസ്റ്റ് ചെയ്തത്.
ഈ ഫെബ്രുവരി 20നും ഏപ്രിൽ 30നും ഇടയിലുള്ള പല ദിവസങ്ങളിലും വീടിനു സമീപം വച്ച് സജു പീഡിപ്പിച്ചെന്നും 2025 ജൂൺ 21നും 22നും രാത്രി 12 മണിക്ക് ശേഷം റബ്ബർ തോട്ടത്തിൽ വച്ചാണ് ദിപിൻ പീഡനത്തിനിരയാക്കിയതെന്നുമാണ് യുവതിയുടെ മൊഴി. വിവാഹ വാഗ്ദാനം നൽകിയായിരുന്നു പീഡനങ്ങൾ. ചിറ്റാർ എസ്എച്ച്ഒ ബി.രാജഗോപാലാണ് അന്വേഷണം നടത്തുന്നത്.















