കോട്ടയം: ഈരാറ്റുപേട്ട പനക്കപ്പാലത്ത് ദമ്പതികളെ വാടക വീട്ടിൽ മരിച്ചനിലയില്‍ കണ്ടെത്തി. രാമപുരം സ്വദേശി വിഷ്ണു (36), ഭാര്യ രശ്മി (32)എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം.
രശ്മി ജോലിക്കെത്താതിനെ തുടർന്ന് സുഹൃത്തുക്കൾ വിട്ടിലെത്തി നോക്കിയപ്പോൾ വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീട്ടുടമസ്ഥന്റെ സാന്നിധ്യത്തിൽ തുറന്ന് പരിശോധിച്ചപ്പോഴാണ് കിടപ്പുമുറിയിൽ മൃതദേഹം കണ്ടെത്തിയത്.
ഇവരുടെ ശരീരത്തില്‍ സിറിഞ്ച് കണ്ടെത്തിയിട്ടുണ്ട്. മരുന്ന് കുത്തിവെച്ച് ജീവനൊടുക്കിയെന്നാണ് പ്രാഥമികനിഗമനം. മുറിയിൽ നിന്നും സിറിഞ്ചുകൾ കണ്ടെത്തിയിട്ടുണ്ട്.
സബ് കോൺട്രാക്ടറാണ് വിഷ്ണു. ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സിങ് സൂപ്രണ്ടാണ് രശ്മി. ജോലി സംബന്ധമായ ആവശ്യങ്ങൾക്കാണ് നാലുമാസമായി വാടകയ്‌ക്കായിരുന്നു താമസം. മരണ കാരണം വ്യക്തമല്ല. സ്ഥലത്ത് പോലീസിന്റെ പരിശോധന തുടരുകയാണ്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.















