റവാഡ ചന്ദ്രശേഖറിനെ ഇടത് സർക്കാർ പുതിയ ഡിജിപിയായി നിയമിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയിലും ചർച്ചകൾ കൊഴുക്കുകയാണ്. സിപിഎമ്മിലെ ഒരു വിഭാഗത്തിന് ഇപ്പോഴും തീരുമാനത്തിൽ കടുത്ത നിരാശയുണ്ട്. കൂത്തുപറമ്പ് രക്തസാക്ഷികളെ കുറിച്ച് പിണറായി സർക്കാരിനെ ഓർമിപ്പിക്കേണ്ട ഗതികേടിലാണ് സൈബർ സഖാക്കൾ.
നയങ്ങളിൽ നിന്നും യുടേൺ എടുക്കുന്നത് സിപിഎമ്മിന്റെ സ്ഥിരം ശൈലിയാണ്. സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്തവർ ഇതേ കോളേജിൽ വിട്ടാണ് മക്കളെ പഠിപ്പിച്ചത്. അതുപോലെയുള്ള ഉദാഹരണങ്ങൾ നിരവധി. നിലവിലെ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി ബൗദ്ധിക സെൽ കോ കൺവീനർ യുവരാജ് ഗോകുൽ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമായി.
“കൂത്തുപറമ്പ് രക്തസാക്ഷികൾ…. ഇവരോളം ഗതികെട്ടവർ ഇതിന് മുമ്പും ശേഷവും ഉണ്ടായിട്ടുണ്ടാവില്ല…. സ്വാശ്രയ കോളേജുകൾക്കെതിരെ സമരം ചെയ്ത് രക്തസാക്ഷികളായി…. അവസാനം പാർട്ടി സെക്രട്ടറി സ്വന്തം മോളെ സ്വാശ്രയ കോളേജിൽ പഠിപ്പിച്ച് മിടുക്കിയാക്കി….
പോരാത്തേന് മുഖ്യമന്ത്രി ആയപ്പോൾ മുതലാളീടേന്ന് മാസപ്പടിയും വാങ്ങി കൊടുത്തു…. ഇപ്പോൾ ദേ വെടിവച്ചിടാൻ പോയ റവാഡ പോലീസ് മേധാവിയുമായ്…. Anyhow പൊലീസ് മേധാവി ആയ ആഘോഷം ‘പുഷ്പനെ അറിയാമോ’ പാട്ടിട്ട് നടത്താം…” യുവരാജ് ഗോകുൽ കുറിച്ചു.















