തിരുവനന്തപുരം: 14 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 56കാരൻ അറസ്റ്റിൽ. ആര്യനാട് അത്തിയറ സ്വദേശി ഇൻവാസാണ് അ സ്റ്റിലായത്.
കഴിഞ്ഞ ദിവസമാണ് പീഡന വിവരം വെളിപ്പെട്ടത്. വയറുവേദനെ തുടർന്ന് പെൺകുട്ടി നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരിശോധനയിൽ പെൺകുട്ടി രണ്ട് മാസം ഗർഭിണിയാണെന്ന് കണ്ടെത്തി. ആശുപത്രി അധികൃതരാണ് രക്ഷിതാക്കളെയും പൊലീസിനെയും അറിയിച്ചത്. തുടർന്ന് പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ആര്യനാട് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു.
അതേസമയം, പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇ.സി.ജിയിൽ വ്യതിയാനമുണ്ടായതാണ് കാരണം. പ്രാഥമിക ചികിത്സയ്‌ക്ക് മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.