ന്യൂഡൽഹി: ബോളിവുഡ് നടി ഷെഫാലി ജരിവാലയുടെ മരണത്തിൽ കൂടുതൽ വിവരങ്ങൾ അന്വേഷണസംഘത്തിന്. ഷെഫാലിയുട കിടപ്പുമുറിയിൽ നിന്നും വിവിധ തരം മരുന്നുകളും ഗുളികകളും കണ്ടെടുത്തതായി അന്വേഷണസംഘം അറിയിച്ചു. രണ്ട് പെട്ടികളിൽ നിന്നായി നിരവധി സൗന്ദര്യവർദ്ധക മരുന്നുകളാണ് കണ്ടെടുത്തത്.
ചർമസൗന്ദര്യത്തിന് ഉപയോഗിക്കുന്ന ഗ്ലൂട്ടത്തിയോൺ, വിറ്റാമിൻ സി കുത്തിവയ്പ്പിന്റെ മരുന്നുകൾ, അസിഡിറ്റി ഗുളികകൾ എന്നിവ കണ്ടെടുത്തിരുന്നു. യുവത്വം നിലനിർത്തുന്നതിനുള്ള ഗുളികകളും ഷെഫാലിയുടെ മുറിയിൽ നിന്ന് ലഭിച്ചതായി അന്വേഷണസംഘം അറിയിച്ചു.
കഴിഞ്ഞ എട്ട് വർഷമായി ഇത്തരം മരുന്നുകൾ ഷെഫാലി കഴിച്ചിരുന്നു. ഈ മരുന്നുകൾ നടിയുടെ മരണത്തിന് കാരണമായോ എന്ന കാര്യം പൊലീസ് പരിശോധിച്ചുവരുന്നുണ്ട്. നിലവിൽ മരണകാരണം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ആഹാരം കഴിക്കാതെ വെറും വയറ്റിൽ ആന്റി – ഏജിംഗ് കുത്തിവയ്പ്പുകൾ എടുത്തിരുന്നു. ഇത് ഹൃദയാഘാതത്തിന് കാരണമാകാമെന്നാണ് വിവരം. അന്വേഷണം നടക്കുന്നുണ്ട്.















