ഐപിഎൽ ആഘോഷത്തിന് ഇടയിലുണ്ടായ ദുരന്തത്തിന്റെ ഉത്തരവാദിത്തം റോയൽ ചലഞ്ചേഴ്സ് ബെംഗളുരൂവിനെന്ന് സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ. 11 പേർ മരിക്കാനിടയായ ദുരന്തത്തിന്റെ പ്രഥമ ഉത്തരവാദികൾ ആർ.സി.ബിയാണ്. രണ്ടു മുതൽ അഞ്ചുലക്ഷം വരെ ആരാധകർ തടിച്ചുകൂടാൻ കാരണം ആർ.സി.ബിയാണ്.
പൊലീസിൽ നിന്ന് അവശ്യമായ അനുമതി ആർ.സി.ബി വാങ്ങിയില്ല. ടീം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആരാധകർ തടിച്ചു കൂടിയത്. ആർ.സി.ബിയുടെ അവസാന നിമിഷത്തെ ആഘോഷ പ്രഖ്യാപനത്തെ ശല്യമെന്നാണ് ട്രൈബ്യൂണൽ വിളിച്ചത്. അവശ്യമായ മുന്നൊരുക്കങ്ങൾ ചെയ്യാനുള്ള സമയം പൊലീസിന് ലഭിച്ചില്ല. അവർ ദൈവങ്ങളോ മജീഷ്യരോ അല്ല. അലാവുദ്ദീനെ പോലെ വിരൽ ഞൊടിച്ചു കൊണ്ട് ഏത് ആഗ്രഹവും നിറവേറ്റാനുള്ള മാജിക് പവർ ഒന്നുമില്ലാത്ത മനുഷ്യരാണ് അവർ.
ഇത്തരം ഒത്തുച്ചേരലിന് ക്രമീകരണവും മുന്നൊരുക്കവും നടത്താൻ പൊലീസിന് അവശ്യമായ സമയവും നേരത്തെയുള്ള മുന്നറിയിപ്പും നൽകണം. ഈ കേസിൽ അത് സംഭവിച്ചിട്ടില്ലെന്നും ട്രൈബ്യൂണൽ വിലയിരുത്തി.