ഇന്ത്യൻ ക്രിക്കറ്റ് താരവും പഞ്ചാബ് കിംഗ്‌സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യർ ഒഴിവുവേളകൾ ആനന്ദകരമാക്കുകയാണ്. തന്റെ വീടിനുള്ളിൽ ക്രിക്കറ്റ് കളിക്കുന്ന താരത്തിന്റ രസകരമായ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. വീടിനുള്ളിലെ ലിവിങ് റൂമിൽ ശ്രേയസ് ബാറ്റ് ചെയ്യുമ്പോൾ അമ്മ രോഹിണി അയ്യരാണ് പന്തെറിഞ്ഞ് നൽകുന്നത്.
അമ്മയുടെ രണ്ടാം പന്തിൽ തന്നെ ക്ലീൻ ബൗൾഡാകുന്ന ശ്രേയസിന്റെ വീഡിയോ പഞ്ചാബ് കിംഗ്‌സ് അവരുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചു. താരത്തിന് ഔട്ട് ആയതിൽ പ്രശനമില്ലാത്ത ഒരേയൊരു സന്ദർഭം ഇതായിരിക്കുമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Only time SARPANCH won’t mind getting bowled! 😂♥️ pic.twitter.com/jYUDd7DkD7
— Punjab Kings (@PunjabKingsIPL) June 30, 2025
വീഡിയോക്ക് താഴെ ആരധകരും രസകരമായ കമന്റുകളാണ് പങ്കുവച്ചിരിക്കുന്നത്. “ഒരു ബൗൺസർ, പിന്നെ ഒരു യോർക്കർ, നിങ്ങൾക്ക് ഉറപ്പായും ഒരു വിക്കറ്റ് ലഭിക്കും,” ഒരു ആരാധകൻ പറഞ്ഞു.
“രണ്ടാം ടെസ്റ്റ് മത്സരത്തിന് ആന്റി ഉണ്ടാകുമോ?” ജൂലൈ 2 ന് ആരംഭിക്കുന്ന ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റ്റിനെ പരാമർശിച്ച് മറ്റൊരാൾ ചോദിച്ചു.















