ന്യൂഡൽഹി: ട്രെയിൻ യാത്രക്കാർക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാനും മറ്റ് ആവശ്യങ്ങൾക്കും നിരവധി ആപ്പുകൾ ഡൗലോഡ് ചെയ്ത് ബുദ്ധിമുട്ടേണ്ട. റെയിൽവേ സേവനങ്ങൾ ഒരു കുടക്കീഴിൽ നൽകുന്ന ‘റെയിൽവൺ’ ആപ്പ് പുറത്തിറക്കി കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്.
യാത്രക്കാർക്ക് റിസർവ് ചെയ്ത, റിസർവ് ചെയ്യാത്ത, പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും പിഎൻആർ, ട്രെയിൻ സ്റ്റാറ്റസ്, കോച്ച് പൊസിഷൻ എന്നിവ ട്രാക്ക് ചെയ്യാനും കഴിയുന്ന ഒരു ഏകജാലക പരിഹാരമാണ് ഈ ആപ്പ്. മാത്രമല്ല സഹായം തേടുന്നതിനും യാത്രാ ഫീഡ്‌ബാക്ക് നൽകുന്നതിനും ആപ്പ് ഉപയോഗിക്കാം.
ആൻഡ്രോയിഡ് പ്ലേ സ്റ്റോറിൽ നിന്നും ഐഒഎസ് ആപ്പ് സ്റ്റോറിൽ നിന്നും ആപ്പ് ഡൗൺലോഡ് ചെയ്യാമെന്ന് മന്ത്രാലയം ഒരു ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. “3% കിഴിവോടെ റിസർവ് ചെയ്യാത്തതും പ്ലാറ്റ്‌ഫോം ടിക്കറ്റുകളുടെയും വിൽപ്പന, തത്സമയ ട്രെയിൻ ട്രാക്കിംഗ്, പരാതി പരിഹാരം, ഇ-കാറ്ററിംഗ്, പോർട്ടർ, ലാസ്റ്റ്-മൈൽ ടാക്സി ബുക്കിംഗ് തുടങ്ങിയ എല്ലാ യാത്രാ സേവനങ്ങളും ഇത് സംയോജിപ്പിക്കുന്നു. റിസർവ് ചെയ്ത ടിക്കറ്റുകൾ ഐആർസിടിസിയിൽ തുടർന്നും ലഭിക്കും. റെയിൽവൺ ആപ്പുമായി പങ്കാളിത്തമുള്ള മറ്റ് നിരവധി വാണിജ്യ ആപ്പുകളെ പോലെ, ഐആർസിടിസിയാണ് റെയിൽവൺ ആപ്പിന് അംഗീകാരം നൽകിയിരിക്കുന്നത്,” മന്ത്രാലയം പറഞ്ഞു.
Hon’ble MR Sh. Ashwini Vaishnaw ji has Launched the SuperApp of Indian Railways – RailOne today.
SuperApp of Indian Railways is Live now. Users can download the App from both PlayStore and AppStore.@AshwiniVaishnaw @RailMinIndia pic.twitter.com/yJsYMgLt7R
— Centre For Railway Information Systems (@amofficialCRIS) July 1, 2025