മഥുര: ശ്രീകൃഷ്ണന്റെ ജന്മസ്ഥലമായ യുപിയിലെ മഥുരയിൽ ഗുരുവായൂർ ക്ഷേത്രം ഉയരുന്നു. ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം ജൂൺ 17 ന് നടന്നു. ശ്രീകൃഷ്ണനെ അതേ ആചാരങ്ങളോടു കൂടി ആരാധിക്കുന്ന തെക്കൻ പാരമ്പര്യങ്ങൾ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് ക്ഷേത്രം നിർമിക്കുന്നത്.
ഉണ്ണിക്കണ്ണന്റെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠ. മോഹൻജി ഫൗണ്ടേഷനു കീഴിലുള്ള മോഹൻജി ടെംബിൾ ഫോർ ബെനവലൻസ് ആണ് ക്ഷേത്രം നിർമാണത്തിന്റെ ചുമതല.
വാസ്തുശാസ്ത്ര വിദഗ്ധൻ കാണിപ്പയ്യൂർ കുട്ടൻ നമ്പൂതിരിക്കാണ് നിർമാണത്തിന്റെ മേൽനോട്ടം. കേരളത്തിലാണ് ശ്രീകോവിൽ, വാതിൽ മാടം, കൊടിമരം, ശീവേലിപ്പുര എന്നിവ നിർമിക്കുന്നത്. ഈയ്‌ക്കാട് ഇല്ലക്കാരാണ് തന്ത്രം ഏറ്റെടുത്തിരിക്കുന്നത്.















