വിദ്യാർത്ഥിയോട് ലൈെഗികാതിക്രമം നടത്തിയ ട്യൂഷൻ അദ്ധ്യാപകൻ അറസ്റ്റിൽ. കിടങ്ങന്നൂർ കാക്കനാട്ട് പുത്തൻ പറമ്പിൽ വീട്ടിൽ എബ്രഹാം അലക്സാണ്ടറാണ് അറസ്റ്റിലായത്.
ട്യൂഷൻ സെന്ററിൽ പഠിക്കുന്ന എട്ടാം ക്ലാസ്സ് വിദ്യാർത്ഥിയോടാണ് അതിക്രമം കാട്ടിയത്. പിതാവിനോടാണ് കുട്ടി വിവരം വെളിപ്പടുത്തിയത്. അച്ഛൻ ചൈൽഡ് ലൈനിലും ആറന്മുള പൊലീസിലും അറിയിക്കുകയായിരുന്നു. ട്യൂഷൻ സെന്ററിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ട്യൂഷൻ സെന്ററിലെ കുട്ടികളോട് കൈകാലുകളും തോളും തിരുമ്മാൻ ഇയാൾ ആവശ്യപ്പെട്ടിരുന്നു. ഇതുകൂടാതെ രഹസ്യഭാഗങ്ങളിലും ഇത് ചെയ്യിപ്പിച്ചിരുന്നു. ഒന്നര വർഷം മുൻപാണ് കിടങ്ങന്നൂർ ജംഗ്ഷനിൽ ട്യൂഷൻ സെന്റർ ആരംഭിച്ചത്. മറ്റ് രണ്ടുകുട്ടികൾക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.