മധ്യവര്‍ഗക്കാര്‍ക്കും സാധാരണക്കാര്‍ക്കും കൂടുതല്‍ ആശ്വാസം? വീട്ടു സാധനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയുമെന്ന് സൂചന, സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങി
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

മധ്യവര്‍ഗക്കാര്‍ക്കും സാധാരണക്കാര്‍ക്കും കൂടുതല്‍ ആശ്വാസം? വീട്ടു സാധനങ്ങളുടെ ജിഎസ്ടി നിരക്കുകള്‍ കുറയുമെന്ന് സൂചന, സര്‍ക്കാര്‍ ചര്‍ച്ചകള്‍ തുടങ്ങി

പയര്‍വര്‍ഗ്ഗങ്ങള്‍, അരി തുടങ്ങിയ ഇനങ്ങള്‍ കുറഞ്ഞ നികുതി സ്ലാബിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2025, 07:47 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ എട്ട് വര്‍ഷം തികച്ചിരിക്കുകയാണ് ചരക്ക് സേവന നികുതി (ജിഎസ്ടി). നികുതി സംവിധാനത്തില്‍ വിപ്ലവകരമായ പരിഷ്‌കാരമായി മാറിയിരിക്കുന്ന ജിഎസ്ടി നികുതി ചോര്‍ച്ച വലിയ അളവില്‍ പരിഹരിച്ചിട്ടുണ്ട്. തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 2024-25 സാമ്പത്തിക വര്‍ഷത്തില്‍ മൊത്ത ജിഎസ്ടി വരുമാനം റെക്കോര്‍ഡ് തുകയാണ്; 22.08 ലക്ഷം കോടി രൂപ. 2021 സാമ്പത്തിക വര്‍ഷത്തിലെ 11.37 ലക്ഷം കോടി രൂപയില്‍ നിന്ന് ഇരട്ടി വര്‍ധന. പ്രതിമാസ ശരാശരി വരുമാനമാകട്ടെ 2024 ലെ 1.68 ലക്ഷം കോടി രൂപയില്‍ നിന്ന് 2025 സാമ്പത്തിക വര്‍ഷത്തില്‍ 1.84 ലക്ഷം കോടി രൂപയായി വര്‍ദ്ധിച്ചു.

സാധാരണക്കാര്‍ക്ക് ആശ്വാസം?

സര്‍ക്കാര്‍ ഖജനാവ് നിറഞ്ഞുകവിയുമ്പോള്‍ സാധാരണക്കാര്‍ക്ക് ജിഎസ്ടി ഇളവുകള്‍ പ്രതീക്ഷിക്കാമോ എന്നതാണ് ഉയരുന്ന ചോദ്യം. രാജ്യത്തെ മധ്യവര്‍ഗക്കാര്‍ക്കും സാധാരണക്കാര്‍ക്കും ആശ്വാസമായി ജിഎസ്ടി സ്ലാബുകള്‍ സര്‍ക്കാര്‍ വൈകാതെ പരിഷ്‌കരിക്കുകയും യുക്തിസഹമാക്കുകയും ചെയ്യുമെന്നാണ് സൂചന. ഇതിനായുള്ള ചര്‍ച്ചകള്‍ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ ആദായ നികുതി നിരക്കുകളില്‍ വലിയ നേട്ടം ലഭിച്ച മധ്യവര്‍ഗത്തിന് ജിഎസ്ടി നിരക്കുകള്‍ കൂടി താഴ്ന്നാല്‍ കൂടുതല്‍ ആശ്വാസകരമാവും.

വീട്ടുസാധനങ്ങള്‍ക്ക് വില കുറയും

പയര്‍വര്‍ഗ്ഗങ്ങള്‍, അരി തുടങ്ങിയ ഇനങ്ങള്‍ കുറഞ്ഞ നികുതി സ്ലാബിലേക്ക് കൊണ്ടുവരുമെന്നാണ് സൂചന. ടൂത്ത് പേസ്റ്റ്, അടുക്കള ഉപകരണങ്ങള്‍, ചെരിപ്പുകള്‍, റെഡിമെയ്ഡ് വസ്ത്രങ്ങള്‍ എന്നിവയുടെ നികുതി നിരക്കുകളും കുറഞ്ഞേക്കും. 12% ജിഎസ്ടി നികുതി സ്ലാബ് അപ്പാടെ നീക്കം ചെയ്യുകയോ കുറയ്‌ക്കുകയോ ചെയ്‌തേക്കും. 12% നികുതി വിഭാഗത്തിലുള്ള ചില ഇനങ്ങള്‍ 5% ജിഎസ്ടി നികുതി പരിധിയിലേക്ക് മാറ്റുകയും ചെയ്യും. ഇതോടെ ജിഎസ്ടി സംവിധാനം കൂടുതല്‍ ലളിതമാക്കപ്പെടും.

നിലവില്‍ നാല് പ്രാഥമിക നികുതി നിരക്കുകളാണ് ജിഎസ്ടിക്കുള്ളത്- 5%, 12%, 18%, 28%. വിലയേറിയ ലോഹങ്ങള്‍ പോലുള്ള പ്രത്യേക ഇനങ്ങള്‍ക്ക് വ്യത്യസ്ത നിരക്കുകളുണ്ട്. ആകെ ചരക്കുകളുടെയും സേവനങ്ങളുടെയും 44 ശതമാനത്തിനും 18% നികുതിയാണ്. 21% ഇനങ്ങള്‍ക്ക് 5% നികുതി. 19% ഇനങ്ങള്‍ക്ക് 12% നികുതി. 28% എന്ന ഉയര്‍ന്ന നികുതി നിരക്ക് 3% ഇനങ്ങള്‍ക്കാണ് ബാധകം.

Tags: riceGSTINCOME TAXTooth PasteHouseholdessential goodsaffordable price
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies