ബെംഗളൂരൂ: വരുന്ന അഞ്ച് വര്‍ഷത്തേക്ക് താന്‍ തന്നെയായിരിക്കും കര്‍ണാടക മുഖ്യമന്ത്രിയെന്ന് സിദ്ധരാമയ്യ പ്രസ്താവിച്ചു.ഇന്ന് ചിക്കബെല്ലാപൂരിൽ മാധ്യമ പ്രതിനിധികളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി സിദ്ധരാമയ്യ.
“സിദ്ധരാമയ്യ ഭാഗ്യവാനാണ്, അദ്ദേഹത്തിന് ലോട്ടറി അടിച്ചു, അദ്ദേഹത്തിന്റെ ബുദ്ധിശക്തി നല്ലതായിരുന്നു, അതുകൊണ്ടാണ് അദ്ദേഹം മുഖ്യമന്ത്രിയായതെന്ന്” മുതിർന്ന കോൺഗ്രസ് എംഎൽഎ ബി.ആർ. പാട്ടീൽ പറയുന്ന വീഡിയോ വൈറലാകുകയും രാഷ്‌ട്രീയ വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിക്കുകയും ചെയ്തു. ഇതിനെത്തുടർന്നാണ് സിദ്ധരാമയ്യയുടെ പ്രതികരണം.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ശ്രമിക്കുന്ന ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിനെ പിന്തുണയ്‌ക്കുന്ന പാര്‍ട്ടിയിലെ ഒരു വിഭാഗം നേതാക്കള്‍ക്കുള്ള
മുന്നറിയിപ്പായാണ് സിദ്ധരാമയ്യയുടെ പ്രതികരണം. “അഞ്ച് വര്‍ഷം താന്‍ തന്നെയായിരിക്കും മുഖ്യമന്ത്രി എന്നും അതില്‍ എന്താണ് സംശയം” എന്നും സിദ്ധരാമയ്യ മാധ്യമങ്ങളോട് ചോദിച്ചു.
കോൺഗ്രസ് പാർട്ടി ഒറ്റക്കെട്ടാണെന്നും അടുത്ത 5 വർഷത്തേക്ക് ഒരു പാറ പോലെ പാർട്ടി അധികാരത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. അതിനാൽ, അടുത്ത 5 വർഷം മുഴുവനും താൻ അധികാരത്തിൽ തുടരുമെന്ന് അദ്ദേഹം സ്ഥിരീകരിച്ചു.
ഡി.കെ. ശിവകുമാറിന്റെ പാർട്ടിക്കുവേണ്ടിയുള്ള കഠിനാധ്വാനത്തെക്കുറിച്ചും മുഖ്യമന്ത്രി പരാമർശിച്ചു. അദ്ദേഹത്തെ പിന്തുണയ്‌ക്കുന്ന എംഎൽഎമാർ അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി “എല്ലാവരും കഠിനാധ്വാനം ചെയ്തിട്ടുണ്ട്. എന്നെപ്പോലെ നൂറുകണക്കിന് ആളുകൾ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ഞാൻ ഒറ്റയ്‌ക്കല്ല, ലക്ഷക്കണക്കിന് പാർട്ടി പ്രവർത്തകർ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ആദ്യം നമ്മൾ അവരെക്കുറിച്ച് ചിന്തിക്കണം.” അദ്ദേഹം പറഞ്ഞു,















