മുംബൈ: പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ച അദ്ധ്യാപിക അറസ്റ്റിൽ. ബോംബെ സ്കോട്ടിഷ് ഹൈസ്കൂളിലെ മുൻ അദ്ധ്യാപിക ബിപാഷ കുമാർ (40) ആണ് അറസ്റ്റിലായത്. വിദ്യാർത്ഥിയുടെ മാതാപിതാക്കൾ നൽകിയ പരാതിയിലാണ് ദാദർ പൊലീസിന്റെ നടപടി.
ആൺകുട്ടിയെ പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഹോംസ്റ്റേകളിലും കൊണ്ടു പോയി മദ്യം നൽകി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെന്നാണ് ആരോപണം. ഒരു വർഷത്തോളമായി ഇവർ തമ്മിൽ ബന്ധമുണ്ടെന്നാണ് റിപ്പോർട്ട്. വിദ്യാർത്ഥിയെ കാറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി നിർബന്ധിച്ച് വസ്ത്രം അഴിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടുവെന്നാണ് കേസ്. ഇരട്ടക്കുട്ടികളുടെ അമ്മയാണ് ബിപാഷ. കഴിഞ്ഞ വർഷം ഏപ്രിലിൽ ഇവർ സ്കൂളിൽ നിന്നും രാജിവച്ചിരുന്നു. അന്വേഷണവുമായി സ്‌കൂൾ പൂർണമായും സഹകരിക്കുന്നുണ്ടെന്ന് സ്‌കൂൾ പ്രിൻസിപ്പൽ സുനിത ജോർജ് പറഞ്ഞു.
ആൺകുട്ടി വിഷാദത്തിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ചതോടെ മാതാപിതാക്കൾ പരിഭ്രാന്തരായി. തുടർന്ന് മകനിൽ നിന്നും കാര്യങ്ങൾ മനസ്സിലാക്കിയ അവർ പൊലീസിൽ പരാതി നൽകുകയായിരുന്നു. അതിനിടെ ആൺകുട്ടിക്ക് വിഷാദത്തിനുള്ള മരുന്നുകൾ അദ്ധ്യാപിക നൽകിയെന്നും റിപ്പോർട്ടുണ്ട്.
സ്വന്തം കാറിൽ വെച്ചാണ് അദ്ധ്യാപിക ആദ്യം കുട്ടിയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടെതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ജുഹുവിലെ ജെഡബ്ല്യു മാരിയട്ട്, പ്രസിഡന്റ് ഹോട്ടൽ, വൈൽ പാർലെയിലെ ദി ലളിത് ഹോട്ടൽ എന്നിവിടങ്ങിലാണ് പീഡനം നടന്നതെന്നും പൊലീസ് കണ്ടെത്തി.
അദ്ധ്യാപിക മാനസികരോഗ്യപരിശോധനയ്ക്ക് വിധേയനാക്കുമെന്നാണ് പൊലീസ് പോക്സോ കോടതിയെ അറിയിച്ചു. അദ്ധ്യാപികയ്‌ക്കെതിരെ പോക്സോ നിയമം, ഭാരതീയ ന്യായ സംഹിത, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.















