കായികലോകം ഞെട്ടലോടെയാണ് ഡിയോഗോ ജോട്ടയുടെ മരണ വാർത്ത ശ്രവിച്ചത്. ലിവർപൂളിനായും പോർച്ചുഗൽ ദേശീയ ടീമിനായും ഏറെ നേട്ടങ്ങൾ സ്വന്തമാക്കേണ്ട താരത്തെയാണ് 28-ാം വയസിൽ വിധി കാറപകടത്തിന്റെ രൂപത്തിൽ ഒപ്പംകൂട്ടിയത്. 10 ദിവസം മുൻപായിരുന്നു ജോട്ടയുടെ വിവാഹം.
ദീർഘകാല പങ്കാളിയായ റൂത്ത് കർഡോസോയെയാണ് അദ്ദേഹം ജീവിത സഖിയാക്കിയത്. പോർട്ടോയിലായിരുന്നു വിവാഹം. നിരവധി മനോഹര ചിത്രങ്ങളും ദമ്പതിമാർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. ഇരുവർക്കും മൂന്ന് മക്കളാണുള്ളത്. സ്പെയിനിലെ വല്ലാദോലിദിന് 70 മൈൽ പടിഞ്ഞാറായി പലാസിയോസ് ഡി സനാബ്രിയയ്‌ക്കു സമീപം റെയാസ് ബജാസ് ഹൈവേയിൽ (എ–52) വ്യാഴാഴ്ച പുലർച്ചെയാണ് സഹോദരങ്ങളുടെ ജീവനെടുത്ത കാർ അപകടമുണ്ടായത്. ബെനവെന്റെയിലേക്കുള്ള യാത്രയിലായിരുന്നു ഇവർ.
ഇരുവരും സഞ്ചരിച്ചിരുന്ന ലംബോർഗിനി എന്ന സ്പോർട്സ് കാർ തിരിച്ചറിയാനാകാത്ത വിധം പൂർണമായും കത്തിയമർന്നു. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ റോഡിൽ നിന്ന് തെന്നിമാറിയ കാറിന്റെ ടയർ പൊട്ടുകയും, പിന്നീട് തീ പിടിക്കുകയുമായിരുന്നു. ജോട്ടയുടെ മരണം പോർച്ചുഗീസ് ദേശീയ ടീമും ലിവർ പൂൾ ക്ലബും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
🥀https://t.co/CLNDQh7bwX pic.twitter.com/b6dbRnDNdw
— AmukMarugul (@AmukMaarugul) July 3, 2025
പകോസ് ഡി ഫെറെയ്റയിലൂടെ പ്രൊഫഷണൽ കരിയർ തുടങ്ങിയ ജോട്ട 2020ൽ ലിവർപൂളിലെത്തിയതോടെയാണ് താരമാകുന്നത്. 182 മത്സരങ്ങളിൽ 65 തവണയാണ് ജോട്ട ലിവർ പൂളിനായി വലകുലുക്കിയത്. പോർച്ചുഗൽ കുപ്പായത്തിൽ 49 മത്സരങ്ങളില്‍ 14 ഗോൾ നേടിയ താരം. യുവേഫ നേഷൻസ് കിരീടം നേടിയ രണ്ടുതവണയും പോർച്ചുഗൽ ടീമിൽ അംഗമായിരുന്നു. വരുന്ന ലോകകപ്പിന് ഒരുങ്ങാനിരിക്കെയാണ് അപ്രതീക്ഷിത വിയോഗം.
View this post on Instagram
“>















