16-കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ മുൻ അദ്ധ്യാപിക അറസ്റ്റിലായി. ബിപാഷ കുമാർ എന്ന 40-കാരിയാണ് പിടിയിലായത്. ഇവർ ബോംബൈ സ്കോട്ടിഷ് സ്കൂളിലെ മുൻ അദ്ധ്യാപികയായിരുന്നു. അറസ്റ്റിലായ ഇവരെ പോക്സോ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ദാദർ പെലീസ് ജൂൺ 28ന് രജിസ്റ്റർ ചെയ്ത കേസിൽ ഭാരതീയ ന്യായ സംഹിത സെക്ഷൻ 123, 351(2), and 3(5) എന്നിവ പ്രകാരവും പോക്സോ സെക്ഷൻ 4, 6, 17 എന്നിവയും ജുവനൈൽ ജസ്റ്റിസ് ആക്ട് സെക്ഷൻ 77 പ്രകാരവുമാണ് കേസുകൾ ചുമത്തിയത്.
2024 ജനുവരി 24 മുതൽ 2025 ഫെബ്രുവരി 28 വരെ കുട്ടിയെ നിരന്തരമായി ലൈംഗികമായി ദുരുപയോഗം ചെയ്യുകയായിരുന്നു. ഇക്കാലയളവിൽ ജൂഹുവിലെ മാരിയറ്റ്, വില്ലെ പാർലെയിലെ പ്രസിഡന്റ് ഹോട്ടൽ, സഹറിലെ ദി ലളിത് ഹോട്ടൽ എന്നിവിടങ്ങളിലും കാറിൽ വച്ചും ലൈംഗിക പീഡനത്തിനിരയാക്കി. കുട്ടിയെ മദ്യലഹരിയിലാക്കിയായിരുന്നു പീഡനം. ഇവർക്ക് ഒത്താശ ചെയ്ത ഡോക്ടറെ പിടികൂടാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇയാളാണ് കുഞ്ഞിനെ അദ്ധ്യാപികയുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചതും.















