പാലക്കാട്: 22 കാരിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചെർപ്പുളശേരിയിലാണ് സംഭവം. കോതകുറുശിയിലെ സ്വകാര്യ ക്ലിനിക്കിലെ നഴ്സായ സ്നേഹയാണ് മരിച്ചത്. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം.
രണ്ട് വർഷം മുമ്പാണ് കിഴൂർ സ്വദേശി സുർജിത്തും സ്നേഹയും വിവാഹിതരായത്. കഴിഞ്ഞ ദിവസം രാത്രി 10 മണിക്കാണ് സ്നേഹ ജോലി കഴിഞ്ഞ് വീട്ടിലേക്ക് എത്തിയത്. ഇതിന് പിന്നാലെ ഭർത്താവുമായുള്ള പ്രശ്നമാണോ ആത്മഹത്യയ്‌ക്ക് കാരണമെന്ന് വ്യക്തമല്ല. പൊലീസ് അന്വേഷിച്ചുവരുന്നുണ്ട്.
ഇന്ന് രാവിലെയാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസും ഫോറൻസിക് സംഘവും വീട്ടിലെത്തി പരിശോധന നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്.















