കറാച്ചി: ലഷ്കർ തലവൻ ഹാഫിസ് സയീദിന്റെ അടുത്ത അനുയായി മുഫ്തി ഹബീബുള്ള ഹഖാനിയെ അജ്ഞാതർ വെടിവച്ചു കൊന്നു. പാകിസ്ഥാനിലെ ദർ ജില്ലയിലെ ബരാവൽ ബേന്ദ്ര പ്രദേശത്താണ് സംഭവം. ജാമിയത്ത് ഉലമ-ഇ-ഇസ്ലാം നേതാവ് കൂടിയാണ് ഇയാൾ.
അജ്ഞാതരായ ആയുധധാരികൾ മുഫ്തി ഹബീബുള്ളയുടെ വീട്ടിൽ ഇരച്ചു കയറി വെടിയുതിർക്കുകയായിരുന്നു എന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായി പരിക്കേറ്റ ഭീകരനെ ആശുപത്രിയിൽ എത്തിച്ചെന്നും അവിടെ വച്ചാണ് മരിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.















