തിരുവനന്തപുരം: ചികിത്സയ്‌ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും അമേരിക്കയിലേക്ക്. നാളെ പുലർച്ചെ ദുബായ് വഴിയാണ് അമേരിക്കയിലേക്ക് പറക്കുന്നത്. മയോ ക്ലിനിക്കിൽ 10 ദിവസം നീളുന്ന തുടർന്ന ചികിത്സയെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.
കേരളത്തിലെ ആരോഗ്യരംഗം തകർന്നടിയുന്നതിനിടെയാണ് മുഖ്യമന്ത്രി മയോ ക്ലിനിക്കിലേക്ക് ചികിത്സ തേടി പോകുന്നത്. 2022 ലാണ് ആദ്യം ചികിത്സ തേടിയത്. ഇത് മൂന്നാം തവണയാണ് മുഖ്യമന്ത്രിയുടെ സന്ദർശനം.
നമ്പർ-1 ചികിത്സയും സൗകര്യങ്ങളും എന്ന് അവകാശപ്പെടുമ്പോൾ മുഖ്യമന്ത്രിയും മന്ത്രിമാരും എന്തിനാണ് വിദേശത്ത് ചികിത്സ തേടുന്നതെന്ന ചോദ്യം പൊതുജനങ്ങളിൽ നിന്നും ഉയരുന്നുണ്ട്.















