കാസർഗോഡ്: സ്വന്തം വീട്ടിലെ കിടപ്പുമുറിയിൽ വച്ച് 17കാരിയെ പീഡിപ്പിച്ച മുത്തച്ഛൻ അറസ്റ്റിൽ. നീലേശ്വരം സ്വദേശിയായ 72കാരനാണ് പിടിയിലായത്. ഒരു മാസം മുൻപാണ് നടുക്കുന്ന സംഭവം.
മുത്തച്ഛനും മുത്തശ്ശിക്കൊപ്പമായിരുന്നു കുട്ടി താമസിച്ചിരുന്നത്. കഴിഞ്ഞ മാസം 16ാം തീയതി വീട്ടിലെ കിടപ്പുമുറിയിൽ വച്ച് 72കാരൻ ബലാത്സംഗം ചെയ്തെന്നാണ് പരാതിയിൽ പറയുന്നത്.
സ്കൂളിലെ കൗൺസിലിംഗിനിടെയാണ് കുട്ടി പീഡന വിവരം പറഞ്ഞത്. കുട്ടിയുടെ അച്ഛന്റെ പിതാവാണ് ഇയാൾ. നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാനഡ് ചെയ്തു.















