നിർബന്ധിച്ച് ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിപ്പിച്ച സുഹൃത്ത് പീഡിപ്പിച്ചെന്ന പരാതിയുമായി യുവാവ്. തടവിൽ പാർപ്പിച്ച് പണം തട്ടിയെടുത്തെന്നും ഇയാളുടെ പരാതിയിലുണ്ട്. ഭോപ്പാലിലാണ് കേസ് രജിസ്റ്റർ ചെയ്തത്. തന്നെ നിയന്ത്രണത്തിലാക്കാനും പീഡിപ്പിക്കാനും ബ്ലാക്ക് മാജിക്ക് ഉപയോഗിച്ചെന്നും യുവാവ് ആരോപിക്കുന്നു. നർമദാപുരം സ്വദേശിയാണ് പീഡനത്തിനിരയായതെന്ന് കമ്മിഷണർ മാൽകീത് സിംഗ് പറഞ്ഞു.
വർഷങ്ങളായി അടുപ്പമുള്ള സുഹൃത്തുക്കൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നു. സുഹൃത്ത് വിവാഹ വാഗ്ദാനം നൽകുകയും ചെയ്തു. ഇതിനായി ലിംഗ മാറ്റ ശസ്ത്രക്രിയക്കായി നിർബന്ധിച്ചു. കഴിഞ്ഞ വർഷം നവംബറിലായിരുന്നു ഓപ്പറേഷൻ. ശസ്ത്രക്രിയക്ക് ശേഷം 10 ദിവസം തടവിൽ പാർപ്പിച്ച് പീഡിപ്പിച്ചെന്നാണ് യുവാവിന്റെ പരാതി.















